Skip to content

ആദ്യ ഏകദിനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ഒമ്പത് വർഷങ്ങൾക്ക് ശേഷം സിഡിൽ തിരിച്ചെത്തുന്നു

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു . ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ നീണ്ട ഒമ്പത് വർഷത്തിന് ശേഷം ഫാസ്റ്റ് ബൗളർ പീറ്റർ സിഡിൽ ഇടംനേടി . 2010 ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാനമായി പീറ്റർ സിഡിൽ ഏകദിന മത്സരം ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചത് . ഒരു ഓസ്‌ട്രേലിയൻ കളിക്കാരന്റെ ഏറ്റവും വലിയ ഇടവേള കൂടിയാണിത് .ജെ എൽ ടി കപ്പിലെയും ബിഗ് ബാഷ് ലീഗിലെയും മികച്ച പ്രകടനത്തെ തുടർന്നാണ് പീറ്റർ സിഡിൽ ഓസ്‌ട്രേലിയൻ ടീമിൽ ഇടം നേടിയത് . ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സിഡിലിന് സാധിച്ചിരുന്നില്ല .

ആദ്യ മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ പ്ലേയിങ് ഇലവൻ ;

ആരോൺ ഫിഞ്ച് (c), അലക്സ് കാരെ (wk), ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, പീറ്റർ ഹാൻഡ്സ്‌കോംബ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്‌സ്‌വെൽ, നേഥൻ ലയൺ, പീറ്റർ സിഡിൽ, റിച്ചാർഡ്സൺ, ജേസൺ ബെഹൻഡ്രോഫ്‌ .