Skip to content

സിഡ്‌നിയിൽ  87 വയസ്സുകാരി ആരാധികയ്ക്കൊപ്പം സമയം പങ്കിട്ട് ധോണി

ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി . കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട് ധോണിക്ക് ആരാധകരായി . ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തിയ ധോണിയെ കാണാനായി 87 വയസ്സുകാരി എഡിത് എന്ന ആരാധികയും എത്തിയിരുന്നു. പരിശീലനം നടത്തുന്ന സിഡ്‌നി ഗ്രൗണ്ടിലെത്തിയ ആരാധികയ്ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു . ഇതിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു .

സർ ഡോൺ ബ്രാഡ്മാന്റെ മത്സരങ്ങൾ നേരിൽ കണ്ട ഭാഗ്യവതിയാണ് എഡിത് . ഇന്ത്യൻ താരങ്ങളുടെ പരിശീലനം കണ്ടതിന് ശേഷമാണ് എഡിത് മടങ്ങിയത്.