Skip to content

ക്യാച്ച് എടുക്കുന്നതിനിടെ ബോൾ മുഖത്ത് കൊണ്ട് ബെൻ കട്ടിങിന് പരിക്ക്

ബിഗ്ബാഷ് മത്സരത്തിനിടെ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ബെൻ കട്ടിങിന് പരിക്ക് . മെൽബണ് റെനേഗേഡ്സിനെതിരായ മത്സരത്തിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുഖത്ത് ബോൾ കൊണ്ട് കട്ടിങിന് പരിക്കേറ്റത് . രണ്ടാം ഇന്നിങ്സിന്റെ നാലാം പന്തിൽ പൂജ്യത്തിൽ നിൽക്കുന്ന മാർകസ് ഹാരിസിന്റെ ക്യാച്ച് എടുക്കുന്നതിനിടെ മൂക്കിൽ പന്ത് കൊള്ളുകയായിരുന്നു . പരിക്കിനെ തുടർന്ന് മൂക്കിൽ 5 സ്റ്റിച്ചുകൾ ഇട്ടിട്ടുണ്ട് .

https://twitter.com/GlobalCricketer/status/1083306801939054592?s=19

മത്സരത്തിൽ റെനേഗൈഡ്സിനോട് 8 വിക്കറ്റിന് ബ്രിസ്ബെൻ ഹീറ്റ് പരാജയപ്പെടുകയും ചെയ്തു . 40 പന്തിൽ നിന്ന് പുറത്താകാതെ 56 റൺസ് നേടി വിജയം സമ്മാനിച്ച സാം ഹാർപേറാണ് കളിയിലെ താരം .