Skip to content

ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബോളുകൾ ബാറ്റ് ചെയ്ത ബാറ്റ്സ്മാന്മാർ

ക്രിക്കറ്റിന്റെ ശരിയായ ഫോർമാറ്റായി വിലയിരുത്തപ്പെടുന്നത് ടെസ്റ്റ് ക്രിക്കറ്റാണ് . ഒരു കളിക്കാരന്റെ കഴിവ് ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്നത് ടെസ്റ്റ് ക്രിക്കറ്റിലാണ് .ക്രിക്കറ്റിന്റെ തുടക്കക്കാലം മുതലേ കളിച്ചുതുടങ്ങിയ രൂപവും കൂടിയാണ് ടെസ്റ്റ് ക്രിക്കറ്റ്. ഇന്നിവിടെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബോളുകൾ നേരിട്ട ബാറ്റ്സ്മാന്മാരെ പരിചയപ്പെടാം …

1. Hutton L

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബോളുകൾ നേരിട്ട താരമാണ് ഹട്ടണ് . 847 ബോളുകളാണ് ഹട്ടണ് ഒറ്റയ്ക്ക് നേരിട്ടത് . ഇംഗ്ലണ്ട് താരമായ ഇദ്ദേഹം 1938 ൽ ഓസ്‌ട്രേലിയയ്ക്കെതിരെ കെന്നിങ്ട്ടണ് ഓവലിൽ വെച്ചാണ് ഇത്രയധികം ബോളുകൾ നേരിട്ടത് . 847 പന്തിൽ നിന്ന് 35 ഫോറുകൾ ഉൾപ്പടെ 364 റൺസാണ് ഇദ്ദേഹം അടിച്ചുകൂട്ടിയത് . ഇംഗ്ലണ്ട് ആ ഇന്നിങ്സിൽ 336 ഓവറിൽ നിന്നായി 903 റൺസാണ് നേടിയത് . ഇംഗ്ലണ്ട് 509 റൺസിനും ഇന്നിങ്സിനും വിജയിച്ചു .

2. Turner GM

ന്യുസിലാൻറ് താരം ടർണറാണ് ഈ ലിസ്റ്റിൽ രണ്ടാമതുള്ളത് . 1972 ൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലാണ് 759 ബോളുകൾ ടർണർ നേരിട്ടത് . 759 പന്തിൽ നിന്ന് 22 ഫോറുകൾ സഹിതം 259 റൺസാണ് നേടിയത് . ബോർഡയിൽ വെച്ചാണ് ഈ ദീർഘ ഇന്നിംഗ്സ് ടർണർ കളിച്ചത് .

3. Simpson RB

ഓസ്‌ട്രേലിയൻ താരം സിംപ്സനാണ് മൂന്നാമത്തെ താരം . ഇംഗ്ലണ്ടിനെതിരെ 1964 ൽ 743 പന്തിൽ നിന്ന് 23 ഫോറും 1 സിക്‌സും ഉൾപ്പടെ 311 റൺസാണ് നേടിയത് . ആ മത്സരട്ടത്തിൽ സിംപ്സണിന്റെ ഇന്നിംഗ്സ് ബലത്തിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 656 റൺസ് നേടി . മത്സരം സമനിലയിലാണ് കലാശിച്ചത് . ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തതാകട്ടെ 255 ഓവറാണ് .

4. Barnes SG

ഓസ്‌ട്രേലിയൻ താരമായ ബാർനെസ് ഒരു ഇന്നിങ്സിൽ 667 പന്തുകളാണ് ബാറ്റ് ചെയ്തത് . 1946 ൽ സിഡ്‌നിയിൽ നടന്ന ആഷസ് മത്സരത്തിൽ ബാർനെസ് 667 പന്തിൽ നിന്ന് 234 റൺസാണ് നേടിയത് . മത്സരം ഓസ്‌ട്രേലിയ 33 റൺസിനും ഇന്നിങ്സിനും വിജയിക്കുകയും ചെയ്തു .