Skip to content

ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം നിർണായകം ; രോഹിത് ശർമ

2019 ക്രിക്കറ്റ് ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിർണായകമാണെന്ന് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . ധോണിയുടെ ഫിനിഷിങ് കഴിവുകൾ മാത്രമല്ല ധോണിയുടെ സാന്നിധ്യം ടീമിനും ടീമിലെ യുവതാരങ്ങൾക്കും ആത്മവിശ്വാസം നൽകുമെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റിൽ ധോണിയെ പോലെയൊരു താരത്തിന്റെ സാന്നിധ്യം ഏതൊരു ടീമിനും ആവശ്യമാണെന്നും രോഹിത് ശർമ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി .

” കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡ്രസിങ് റൂമിലായും കളിക്കളത്തിലായും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാക്കുന്ന മാറ്റങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് . ധോണി കൂടെയുണ്ടെങ്കിൽ എല്ലാർവർക്കും ഒരു ആത്മവിശ്വാസം ഉണ്ടാകും. അത് വളരെ പ്രധാനപ്പെട്ടതാണ്. അത് ക്യാപ്റ്റനെ സംബന്ധിച്ച് വളരെ സഹായകരവുമാണ് . ധോണി വളരെ വർഷങ്ങൾ ഇന്ത്യയെ നയിച്ചിട്ടുണ്ട് . അതിനാൽ ധോണി കൂടെയുള്ളത് ടീമിന് എപ്പോഴും സഹായകരമാകും .” രോഹിത് ശർമ പറഞ്ഞു .