Skip to content

കേപ്ടൌൺ ടെസ്റ്റ് ; ആദ്യ ഇന്നിങ്‌സിൽ സൗത്താഫ്രിക്ക 431 ന് പുറത്ത്

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്ക പിടിമുറുക്കുന്നു . ഒന്നാം ഇന്നിങ്‌സിൽ 431 റൺസിന് പുറത്തായ സൗത്താഫ്രിക്ക 254 റൺസിന്റെ മികച്ച ലീഡ് സ്വന്തമാക്കി . 78 റൺസ് നേടിയ ഐഡൻ മാർക്രം, 103 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്, 75 റൺസ് നേടിയ ബാവുമാ, 59 റൺസ് നേടിയ ഡീകോക്ക് എന്നിവരാണ് സൗത്താഫ്രിക്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത് . പാകിസ്ഥാന് വേണ്ടി മൊഹമ്മദ് ആമിർ, ഷഹീൻ അഫ്രീദി എന്നിവർ നാലും മൊഹമ്മദ് അബ്ബാസ്, മസൂദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ഒന്നാം ഇന്നിങ്‌സിൽ പാകിസ്ഥാൻ 177 റൺസിന് ഓൾഔട്ട് ആയിരുന്നു . നാല് വിക്കറ്റ് നേടിയ ഒലിവിയർ, മൂന്ന് വിക്കറ്റ് നേടിയ സ്റ്റെയ്ൻ എന്നിവരാണ് പാകിസ്ഥാനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത് .

പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന് ആതിഥേയരായ സൗത്താഫ്രിക്ക വിജയിച്ചിരുന്നു.