Skip to content

പെരേരയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡിന് വിജയം

ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 21 റൺസിന്റെ ആവേശകരമായ വിജയം .വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ബാക്കിനിൽക്കെ 2-0 കിവിപട സ്വന്തമാക്കി . മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 320 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 46.2 ഓവറിൽ 298 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . 74 പന്തിൽ 140 റൺസ് നേടിയ തിസേര പെരേരയുടെ ഒറ്റയാൾ പോരാട്ടമാണ് മത്സരം ആവേശത്തിലാക്കിയത് . എട്ട് ഫോറും 13 സിക്സും പെരേരയുടെ ബാറ്റിൽ നിന്നും പിറന്നു . 73 പന്തിൽ 71 റൺസ് നേടിയ ഗുണതിലക മാത്രമാണ് പെരേരയെ കൂടാതെ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് . ന്യൂസിലാൻഡിന് വേണ്ടി ഇഷ് സോധി മൂന്നും ജെയിംസ് നീഷം, മാറ്റ് ഹെൻറി എന്നിവർ രണ്ട് വിക്കറ്റ് വീതവും ടെന്റ് ബൗൾട്ട്, ടിം സൗത്തീ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി .

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെ 87 റൺസ് നേടിയ കോളിൻ മൺറോ, 90 റൺസ് നേടിയ റോസ് ടെയ്ലർ, 64 റൺസ് നേടിയ നീഷം എന്നിവരാണ് മികച്ച സ്കോറിലെത്തിച്ചത് . തിസേര പെരേരയാണ് മാൻ ഓഫ് ദി മാച്ച് .