Skip to content

റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനം ; സാഹയ്ക്ക് വിടവാങ്ങൽ ആശംസകൾ നേർന്ന് ആരാധകർ

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്ത് ഓസ്‌ട്രേലിയൻ പര്യടനത്തിൽ കാഴ്ച്ച വെച്ചത് . ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പന്ത് നേടിയ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത് . സെഞ്ചുറിയോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ്കീപ്പർ എന്ന ചരിത്രനേട്ടം പന്ത് സ്വന്തമാക്കിയിരുന്നു . പരിക്കേറ്റ വൃദ്ധിമാൻ സാഹയ്ക്ക് പകരകാരനായാണ് റിഷാബ് പന്ത് ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയത് . വിക്കറ്റ് കീപ്പർ എന്ന നിലയിൽ മികച്ച പ്രകടനം സാഹ കാഴ്ച്ചവെച്ചിരുന്നുവെങ്കിലും പലപ്പോഴും അശ്വിനുശേഷം ഏഴാം നമ്പർ ബാറ്റ്സ്മനായാണ് സാഹ ഇറങ്ങിയിരുന്നത് . 32 മത്സരങ്ങളിൽ നിന്നും 1164 റൺസാണ് സാഹയുടെ സമ്പാദ്യം . റിഷാബ് പന്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനാൽ സാഹ ഇനി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുവാനുള്ള സാധ്യത തള്ളികളഞ്ഞിരിക്കുകയാണ് ഒരുകൂട്ടം ഇന്ത്യൻ ആരാധകർ . സാഹയെ ട്രോൾ ചെയ്തതിനൊപ്പം വിടവാങ്ങൽ ആശംസകളും ആരാധകർ ട്വിറ്ററിൽ പങ്കുവെച്ചു .

https://twitter.com/Sreyas28/status/1081054673476505600?s=19

https://twitter.com/im_ahwan/status/1081071036299243520?s=19