Skip to content

സ്റ്റീവ് സ്മിത്ത് ഞങ്ങളുടെ വിരാട് കോഹ്ലി ; ഓസ്‌ട്രേലിയൻ കോച്ച്

സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയൻ ടീമിന്റെ വിരാട് കോഹ്ലിയെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ . ബോക്സിങ് ഡേ ടെസ്റ്റിന് മുൻപേ മെൽബണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഓസ്‌ട്രേലിയൻ ടീമിലേക്കുള്ള സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവിനെ പറ്റി ജസ്റ്റിൻ ലാംഗർ തുറന്നുപറഞ്ഞത് . ഇത് സ്റ്റീവ് സ്മിത്തിന്റെ മോശം സമയങ്ങളിൽ ഒന്നാണെന്നും അവൻ തിരിച്ചുവരുന്നതിൽ ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിൻ ലാംഗർ പറഞ്ഞു .

” ഓസ്‌ട്രേലിയൻ ടീമിന്റെ വിരാട് കോഹ്ലിയാണ് സ്റ്റീവ് സ്മിത്ത് . അതാണ് സത്യം. അവൻ മികച്ച പ്ലേയറാണ് മികച്ച ക്യാപ്റ്റനും . എനിക്കറിയാം ഓസ്‌ട്രേലിയൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ അവൻ എത്രത്തോളം ഉറച്ചതീരുമാനത്തിലാണെന്ന് . അവന്റെ തീരുമാനം എന്നെ ആവേശവാനാക്കുന്നു . ” ഓസ്‌ട്രേലിയൻ കോച്ച് പറഞ്ഞു .

നേരത്തെ പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ആദ്യമായി സ്റ്റീവ് സ്മിത്ത് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു . പന്ത് ചുരണ്ടൽ വിവാദത്തിൽ ഗൂഢാലോചനയിൽ താൻ പങ്കാളിയായിരുന്നില്ലെന്നും എന്നാൽ അറിഞ്ഞിരുന്നിട്ടും തടയാൻ സാധിക്കാതിരുന്നത് തെറ്റായി പോയതിനാലാണ് ഉത്തരവാദിത്വം ഏറ്റെടുത്തതെന്നും മാധ്യമങ്ങളോട് സ്റ്റീവ് സ്മിത്ത് പറഞ്ഞു .