Skip to content

ടീമിൽ മിച്ചൽ മാർഷിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ടിം പെയ്ൻ

ബോക്സിങ് ഡേ ടെസ്റ്റിൽ ഓൾ റൗണ്ടർ മിച്ചൽ മാർഷിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ . സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ പീറ്റർ2 ഹാൻഡ്സ്‌കോംബിന് പകരക്കാരനായാണ് മിച്ചൽ മാർഷ് മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിലെത്തിയത് . ഫാസ്റ്റ് ബൗളർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് മിച്ചൽ മാർഷിനെ ടീമിലെടുത്തതെന്നും അവരുടെ സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും ടിം പെയ്ൻ പറഞ്ഞു .ആദ്യ രണ്ട് മത്സരങ്ങളിലും മോശം പ്രകടനമായിരുന്നു പീറ്റർ ഹാൻഡ്സ്‌കോംബ് കാഴ്ച്ച വെച്ചത് . 34, 14, 7, 13 എന്നിങ്ങനെയാണ് ഹാൻഡ്സ്‌കോംബിന്റെ ഈ സീരീസിലെ സമ്പാദ്യം . വിന്നിങ് ഇലവനിൽ നിന്നും ഒരു കളിക്കാരനെ ഒഴിവാക്കുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും കഴിഞ്ഞ വർഷം ആഷസ് സീരീസിലും ഇത്തരത്തിൽ മാറ്റത്തിന് ഞങ്ങൾ മുതിർന്നിരുന്നുവെന്നും ടിം പെയ്ൻ കൂട്ടിച്ചേർത്തു .

ടീമിൽ നിർണായക മാറ്റങ്ങളോടെയാണ് ഇന്ത്യയും ഇറങ്ങുന്നത് . മുരളി വിജയെയും കെ എൽ രാഹുലിനേയും ടീമിൽ നിന്നും ഒഴിവാക്കിയ ഇന്ത്യയ്ക്ക് വേണ്ടി മായങ്ക് അഗർവാൾ അരങ്ങേറ്റം കുറിക്കും . കഴിഞ്ഞ മത്സരം പരിക്ക് മൂലം നഷ്ട്ടമായ രോഹിത് ശർമ ടീമിൽ തിരിച്ചെത്തി . ഉമേഷ് യാദവിന് പകരം രവീന്ദ്ര ജഡേജ ടീമിലിടം നേടി .