Skip to content

ബോക്സിങ് ഡേ ടെസ്റ്റ് ; നിർണായക മാറ്റങ്ങളുമായി ഇന്ത്യ ഒരേയൊരു മാറ്റത്തോടെ ഓസ്‌ട്രേലിയ

ബോക്സിങ് ഡേ ടെസ്റ്റിൽ സന്ദർശകരായ ഇന്ത്യ ഇറങ്ങുന്നത് വമ്പൻ മാറ്റങ്ങളോടെ . മോശം ഫോമിൽ തുടരുന്ന ഓപ്പണർമാരായ മുരളി വിജയ്, കെ എൽ രാഹുൽ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി . അരങ്ങേറ്റക്കാരൻ മായങ്ക് അഗർവാൾ പരിക്ക് മൂലം രണ്ടാം മത്സരം നഷ്ട്ടമായ രോഹിത് ശർമ എന്നിവർ ഇരുവർക്കും പകരക്കാരാകും . എന്നാൽ ഹനുമാ വിഹാരിയാകും മായങ്ക് അഗർവാളിനൊപ്പം ഓപ്പൺ ചെയ്യുക. എട്ട് ഇന്നിങ്‌സിൽ നിന്നും വെറും 95 റൺസ് മാത്രമാണ് മുരളി വിജയും രാഹുലും2 ചേർന്ന് നേടിയിട്ടുള്ളത് . എന്നാൽ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ പരിക്ക് ഭേദമാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി .രണ്ടാം ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഉമേഷ് യാദവിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്തി .

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യ ഇലവൻ ;

മയാങ്ക് അഗർവാൾ, ഹനുമ വിഹാരി, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി (c), അജിൻക്യ രഹാനെ, രോഹിത് ശർമ്മ, റിഷാബ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ

മറുഭാഗത്ത് ഒരേയൊരു മാറ്റത്തോടെയാണ് ആതിഥേയരായ ഓസ്‌ട്രേലിയ ഇറങ്ങുന്നത് . മോശം ഫോമിലുള്ള പീറ്റർ ഹാൻഡ്സ്‌കോംബിന് പകരം ഓൾ റൗണ്ടർ മിച്ചൽ മാർഷ് ടീമിലെത്തി .

മാർക്കസ് ഹാരിസ്, ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, ടിം പെയ്ൻ (ക്യാപ്റ്റൻ), ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, നഥാൻ ലയൺ, മിച്ചൽ സ്റ്റാർക്ക്