Skip to content

ഏകദിന ടീമിൽ നിന്നും റിഷാബ് പന്ത് പുറത്ത് ; ട്വന്റി20 ടീമിൽ ധോണി തിരിച്ചെത്തി

ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി തിരിച്ചെത്തുന്നു. ന്യൂസിലാൻഡിനെതിരായ പരമ്പരയോടെയാണ് ധോണി രണ്ട് പരമ്പരകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തുന്നത് . അതോടൊപ്പം ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിനും എതിരായ ഏകദിന പരമ്പരയിൽ നിന്നും വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ ഒഴിവാക്കി . നാലാം ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് ലയൺസുമായി ഇന്ത്യയിൽ വെച്ച് നടക്കുന്ന പരമ്പരയ്ക്കായി പന്ത് നാട്ടിലേക്ക് തിരിക്കും . നേരത്തെ പരിക്കിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ഹർദിക് പാണ്ഡ്യയെ ഏകദിന ട്വന്റി20 ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട് .

ഓസ്‌ട്രേലിയ ന്യൂസിലാൻഡ് ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്ലി (c), രോഹിത് ശർമ, കെ എൽ രാഹുൽ, ശിഖാർ ധവാൻ, അമ്പാട്ടി റായുഡു ,ദിനേഷ് കാർത്തിക്, കേദാർ ജാദവ്, എം എസ് ധോണി, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ചഹാൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്, മുഹമ്മദ് ഷാമി

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്ലി (c), രോഹിത് ശർമ, കെ എൽ രാഹുൽ, ശിഖാർ ധവാൻ, റിഷാബ് പന്ത് ,ദിനേഷ് കാർത്തിക്, കേദാർ ജാദവ്, എം എസ് ധോണി (wk), ഹർദിക് പാണ്ഡ്യ,ക്രൂനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ചഹാൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമദ്