Skip to content

വോഗനും മിച്ചൽ ജോൺസണും പുറകെ പെർത്ത് പിച്ചിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ

മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോഗനും മുൻ ഓസ്‌ട്രേലിയൻ പേസ് ബൗളർ മിച്ചൽ2 ജോൺസണും പുറകെ പെർത്ത് പിച്ചിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ . പെർത്തിൽ നടന്ന മത്സരത്തിൽ 146 റൺസിന്റെ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു എന്നാൽ ഇതിന് പുറകെയാണ് ഐസിസി പിച്ച് ശരാശരി പാസ് മാർക്ക് മാത്രം നൽകിയത്. പെർത്തിലെ പിച്ചിനെ ഒരിക്കലും ശരാശരിയായി വിലയിരുത്താൻ സാധിക്കില്ലെന്നും ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പിന് പെർത്ത് പോലൊരു പിച്ചുകൾ ആവശ്യമാണെന്നും സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു .

” പിച്ചുകൾക്ക് നിർണായക പങ്കാണ് ക്രിക്കറ്റിൽ ഉള്ളത് പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റിൽ. ടെസ്റ്റ് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാനും മത്സരം ആവേശത്തിലാക്കാനും പെർത്ത് പോലുളള പിച്ചുകൾ ആവശ്യമാണ് . ഇവിടെ ബൗളർമാരുടെയും ബാറ്റ്സ്മാന്മാരുടെയും കഴിവുകൾ ഒരുപോലെ പരീക്ഷക്കപെടും . ഈ പിച്ച് ഒരിക്കലും ശരാശരിയിലൊതുങ്ങുന്നതല്ല ” സച്ചിൻ വ്യക്തമാക്കി .