Skip to content

മൂന്നാം ടെസ്റ്റിൽ ടിം പെയ്ൻന്റെ സഹക്യാപ്റ്റനായി ഏഴ് വയസ്സുകാരൻ

2018 ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വർഷമാണ് . ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്ത് വിവാദത്തിന് പുറകെ നിരവധി വിമർശനങ്ങളാണ് ഓസ്‌ട്രേലിയൻ ടീമിന്റെ സംസ്കാരത്തിനെതിരെ ഉയർന്നുവന്നത്. എന്നാൽ 2018 ന്റെ അവസാനത്തിൽ ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ടീം . ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഏഴ് വയസ്സുകാരനായ ആർച്ചി ഷില്ലറെ ഉൾപ്പെടുത്തിയാണ് ഓസ്‌ട്രേലിയൻ ടീം ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കവർന്നത് . കുട്ടിക്കാലം മുതൽ ഹൃദയസംബന്ധമായ അസുഖം വന്ന ഷില്ലർ മൂന്നോളം തവണ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട് . ടീമിന്റെ സഹക്യാപ്റ്റൻ കൂടിയാണ് ഈ ഏഴ് വയസ്സുകാരൻ . ലെഗ് സ്പിന്നറായ ഷില്ലറിന് അസുഖം മൂലം സ്ഥിരമായി ക്രിക്കറ്റ് കളിക്കുവാൻ സാധിക്കില്ല എന്നിരുന്നാലും ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനാകണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം .

ഓസ്‌ട്രേലിയയുടെ യുഎഇ പര്യടനത്തിനിടെ കോച്ച് ജസ്റ്റിൻ ലാംഗറാണ് ഈ സന്തോഷവാർത്ത ആർച്ചിയെ അറിയിച്ചത് .

https://twitter.com/cricketcomau/status/1076661900170022913?s=19

” ആശുപത്രി കിടക്കയിൽ നിരവധി വേദനകൾ അവൻ അനുഭവിച്ചിട്ടുണ്ട് .അതിനാൽ ഒരു പുഞ്ചിരി നൽകാൻ ഞങ്ങൾക്ക് സാധിക്കുമെങ്കിൽ അത് വലിയകാര്യമാണ് ” ഓസ്‌ട്രേലിയൻ കോച്ച് പറഞ്ഞു