Skip to content

ഏഴു വയസ്സുക്കാരൻ ഓസീസ് ടീമിൽ ; ആരാധകമനം കവർന്ന് ഓസ്ട്രേലിയൻ ടീമിന്റെ തീരുമാനം

26 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിൽ പതിനഞ്ചാമനായി ഏഴു വയസ്സുക്കാരൻ ആർച്ചി ഷില്ലറിനെ ഉൾപ്പെടുത്തി . ചെറുപ്പം മുതലെ ഹൃദയ സംബന്ധമായ രോഗം മൂലം ജീവിതത്തോട് പൊരുതുകയാണ് ഈ ഏഴു വയസ്സുക്കാരൻ . തന്റെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്നേഹം പല തവണ ക്രിക്കറ്റ് ലോകത്ത് വാർത്തയായിട്ടുണ്ട് . മൂന്ന് മാസം പ്രായമുള്ളപ്പോൾ തന്നെ ഹൃദയ സംബന്ധമായ അസുഖം മൂലം 7 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു .

കുഞ്ഞു ആരാധകന്റെ അടക്കാനാകാത്ത ആഗ്രഹം സഫലീകരിക്കാൻ വേണ്ടിയാണ് ഓസ്‌ട്രേലിയൻ ടീം ഷില്ലറിനെ ടീമിൽ ഉൾപ്പെടുത്തിയത് . കോഹ്‌ലിയുടെ വിക്കറ്റ് നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് കുഞ്ഞ് ഷില്ലർ അടുത്തിടെ പങ്ക് വെച്ചിരുന്നു . ഇപ്പോൾ ഓസ്‌ട്രേലിയൻ ടീമിനോടൊപ്പം പരിശീലനത്തിലാണ് ഷില്ലർ .