ഓസ്ട്രേലിയ ആഷസ് നില നിർത്തി 

ഇംഗ്ലണ്ടിനെ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ആറു വിക്കറ്റിന് തോൽപ്പിച്ചു ഓസ്ട്രേലിയ ആഷസ് നില നിർത്തി. മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടെസ്റ്റും മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളുമടങ്ങിയതാണ് വനിതകളുടെ ആഷസ്. ഏകദിന മത്സരത്തിൽ ഓസ്ട്രേലിയ രണ്ട് മത്സരവും ടെസ്റ്റ് സമനിലയും ആയതോടെ ഇംഗ്ലണ്ട് ടീമിന് ആഷസ് തിരിച്ചു പിടിക്കാൻ മൂന്ന് മത്സരവും ജയിക്കണം എന്ന നിലയിൽ ആദ്യ ട്വന്റി ട്വന്റി കൂടി തോറ്റതോടെ 8 പോയിന്റുമായി ഓസ്ട്രേലിയ ആഷസ് നില നിർത്തുകയായിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ആദ്യ അഞ്ചോവരിൽ തന്നെ നാല് വിക്കറ്റ് നഷ്ടമായി. 20 ഓവറിൽ വൈട്ടിന്റെ അർദ്ധ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ട് 131 റൺസിന്റെ വിജയ ലക്ഷ്യം ഓസ്‌ട്രേലിയക്ക് നൽകുകയായിരുന്നു. ഓപ്പണേരായ ബെത്ത് മൂണിയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിൽ ഓസ്ട്രേലിയ ആറു വിക്കറ്റിന് ഓസ്ട്രേലിയ മത്സരം വിജയിച്ചു. 

ബെത്ത് മൂണി തന്നെയാണ് കളിയിലെ താരം.