Skip to content

ഇന്ത്യയ്ക്കിനിയും പരമ്പര നേടാൻ സാധിക്കും ; സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്ക് ഇനിയും അവസരമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . പെർത്തിൽ നേടിയ 146 റൺസിന്റെ വിജയത്തോടെ ഓസ്‌ട്രേലിയൻ ടീം മികച്ച തിരിച്ചുവരവാണ് നടത്തിയത് എന്നാൽ ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രം തിരുത്തികുറിക്കാൻ ഇന്ത്യയ്ക്ക് ഇനിയും സാധിക്കുമെന്നും ടീമിലെ മുഴുവൻ താരങ്ങളും ഉത്തരവാദിത്വത്തോടെ കളിക്കണമെന്നും കൊൽക്കത്തയിൽ ഗാംഗുലി വ്യക്തമാക്കി .

” ഇന്ത്യയ്ക്ക് ഇനിയും വിജയിക്കാൻ സാധിക്കും . അത് അവർ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആദ്യ ഇലവനിൽ കളിക്കുന്ന മുഴുവൻ താരങ്ങളും ഒരുപോലെ ഉത്തരവാദിത്വം ഏറ്റെടുക്കണം . എല്ലാവരും നന്നായി കളിക്കുകയും വേണം ” മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു .

പുജാരയുടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും പ്രകടനം ഒഴിച്ചുനിർത്തിയാൽ മോശം ബാറ്റിങ് പ്രകടനമാണ് മറ്റുബാറ്റ്സ്മാന്മാർ രണ്ട് ടെസ്റ്റിലും കാഴ്ച്ചവെച്ചത് .