Skip to content

മൂന്ന് മത്സരങ്ങളിൽ നിന്നായി 8 വിക്കറ്റ് നേടിയാൽ റാഷിദ് ഖാനെ കാത്തിരിക്കുന്നത് ടി20 യിലെ അപൂർവ റെക്കോർഡ്


ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടി20യിലും ഏകദിനത്തിലും    നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് അഫ്ഗാനിസ്ഥാന്റെ യുവ ബോളർ റാഷിദ് ഖാൻ . ഇപ്പോഴിതാ വീണ്ടുമൊരു  അപൂര്‍വ്വ നേട്ടം കൂടി സ്വന്തമാക്കാൻ റാഷിദ് ഖാൻ സുവർണ്ണാവസരം . ഈ വർഷം ഇനി അവശേഷിക്കുന്ന 3 ടി20 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റ് നേടിയാൽ ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറെന്ന അപൂർവ നേട്ടം റാഷിദ് ഖാൻ സ്വന്തമാക്കാം .



  ഈ വർഷം നിരവധി ലീഗുകളിലായി 57 ടി20 മത്സരങ്ങൾ റാഷിദ് ഖാൻ കളിച്ചിട്ടുണ്ട് . ഇതിൽ നിന്ന് 92 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട് . ഒരു കലണ്ടർ വർഷത്തിൽ ടി20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയെന്ന റെക്കോർഡ് ഡ്വെയ്ൻ ബ്രാവോയുടെ പേരിലായിരുന്നു , 2016 ൽ 87 വിക്കറ്റുകളാണ് നേടിയത് . എന്നാൽ ഈ വർഷം  റാഷിദ് ഖാൻ അത് മറികടന്നു . ഇപ്പോൾ  ബിഗ് ബാഷിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കുകയാണ് .  ആദ്യ മത്സരത്തിൽ തന്നെ 3 വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയിരുന്നു . നാളെയാണ് അഡ്ലെയ്ഡിന്റെ അടുത്ത മത്സരം .