Skip to content

ഇവൻ അടുത്ത റിക്കി പോണ്ടിങ് ; അരങ്ങേറ്റത്തിൽ ഞെട്ടിച്ച് ജേസൺ സങ്ക

ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റമത്സരത്തിലെ തകർപ്പൻ ഫിഫ്റ്റിയോടെ റെക്കോർഡ് തിരുത്തികുറിച്ച് ഓസ്‌ട്രേലിയൻ യുവതാരം ജേസൺ സങ്ക. അരങ്ങേറ്റത്തിൽ മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ സിഡ്‌നി തണ്ടറിന് വേണ്ടി ബാറ്റിങ്ങിനിറങ്ങി 30 പന്തിൽ ഫിഫ്റ്റി നേടിയ സങ്ക ബിഗ് ബാഷ് ലീഗിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനായി മാറി . മത്സരത്തിൽ 36 പന്തിൽ 63 റൺസ് നേടിയ സങ്കയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടർ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടി . മഴ തടസ്സപെടുത്തിയ മത്സരത്തിൽ മഴനിയമപ്രകാരം 15 റൺസിനാണ് സിഡ്‌നി തണ്ടർ വിജയിച്ചത് . അടുത്ത റിക്കി പോണ്ടിങ് എന്നാണ് സങ്കയുടെ ബാറ്റിങ് കണ്ട ഗിൽക്രിസ്റ്റ് വിശേഷിപ്പിച്ചത് .

വീഡിയോ ;

അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ എത്തിയ ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ഇന്ത്യൻ വംശജനായ ജേസൺ സങ്ക .