Skip to content

തേർഡ് അമ്പയറിന് ഇതെന്ത് പറ്റി ? വിശ്വാസിക്കാനാവാതെ സഹതാരങ്ങൾ ; പിന്നീട് സംഭവിച്ചത് …

ബിഗ് ബാഷിന്റെ ആദ്യ മത്സരം തന്നെ നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് . അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും ബ്രിസ്ബൈൻ ഹീറ്റും തമ്മിൽ നടന്ന മത്സരത്തിൽ തേർഡ് അമ്പയറുടെ തീരുമാനമാണ് എതിർ ടീം അംഗങ്ങളെയും കാണികളെയും അമ്പരപ്പിച്ചത് . 12 ആം ഓവറിൽ റാഷിദ് ഖാന്റെ പന്തിൽ റൺ ഔട്ടിന് ബ്രിസ്ബൈൻ അപ്പീൽ ചെയ്യുകയായിരുന്നു . ടെലിവിഷൻ റിപ്ലൈകെളിൽ സ്റ്റമ്പ് ചെയ്യും മുമ്പേ പാറ്റിൻസണ് ക്രീസിൽ എത്തിയത് വ്യക്തമാണ് . എന്നാൽ തേർഡ് അമ്പയർ ഇത് ഔട്ട് വിധിക്കുകയായിരുന്നു . ഇതാണ് സഹ താരങ്ങളെ ഞെട്ടിപ്പിച്ചത് . നായകൻ ക്രിസ് ലിന്നിനും ഇത് വിശ്വവസിക്കാനായില്ല .

https://twitter.com/telegraph_sport/status/1075322379742662656?s=19

എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ക്ക് സംശയം, മൂന്നാം അമ്പയര്‍ക്ക് തെറ്റ് പറ്റിയതാണോ? ഇല്ലെന്ന് അവരുറപ്പിച്ചതോടെ റണ്‍ഔട്ടായ ജെയിംസ് പാറ്റിന്‍സന്‍ പവലിയനിലേക്ക് മടങ്ങി. എന്നാൽ തേർഡ് അമ്പയറിന്റെ തീരുമാനം ശരിയല്ലെന്ന് മനസ്സിലാക്കിയ അഡ്‌ലയഡ് താരങ്ങള്‍ അപ്പീല്‍ പിന്‍വലിച്ചു. അതോടെ പാറ്റിന്‍സണ്‍ വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തി.

https://twitter.com/cricketcomau/status/1075532600444252160?s=19