ആഷസിനുള്ള ഓസ്‌ട്രേലിയൻ ടീം പ്രഖ്യാപിച്ചു 

നവംബർ 23 നു ബ്രിസ്ബനിൽ തുടങ്ങുന്ന ആഷസ് പരമ്പരയ്ക്കുള്ള പതിമൂന്നു പേരടങ്ങുന്ന ഓസ്‌ട്രേലിയൻ ടീമിനെ ഇന്ന് രാവിലെ പ്രഖ്യാപിച്ചു. ഒരുപാട് മാറ്റങ്ങളും പുതുമുഖങ്ങളും ടീമിലുണ്ട്. 

വിക്കറ്റ് കീപ്പർ മാത്യൂ വേഡ് ഓൾ റൗണ്ടർ ഗ്ലെൻ മാക്സ് വെൽ ഓപ്പണിങ് ബാറ്സ്‌മെൻ മാറ്റ് റെൻഷോ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി. വെസ്റ്റേൺ ഓസ്‌ട്രേലിയൻ താരം ബാൻക്രോഫ്റ് ഷോൺ മാർഷ് എന്നിവരോടൊപ്പം വിക്കറ്റ് കീപ്പർ ടിം പെയ്‌നും ടീമിലിടം പിടിച്ചു. ഏഴു വർഷങ്ങൾക്ക് ശേഷമാണ് പെയ്ൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വരുന്നത്