Skip to content

1983 ശേഷം ടെസ്റ്റിൽ ആദ്യമായാണ് ഇന്ത്യ ഇങ്ങനെ തോൽക്കുന്നത്

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തോറ്റതോടെ ഈ വർഷത്തെ ടെസ്റ്റിലെ ഇന്ത്യയുടെ ഏഴാം തോൽവിയാണിത് . പെർത്തിൽ 146 റൺസിന്റെ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റു വാങ്ങിയത് . 1983 ഇതാദ്യമായാണ് ടെസ്റ്റിൽ ഇന്ത്യ ഒരു കലണ്ടർ വർഷത്തിൽ 7 തോൽവികൾ ഏറ്റു വാങ്ങുന്നത് .

ഈ വർഷാദ്യം സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ 3 ടെസ്റ്റ് മത്സരങ്ങളിൽ 2 എണ്ണത്തിൽ പരാജയപ്പെട്ടിരുന്നു . ശേഷം ഇംഗ്ലണ്ടിൽ 5 മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടു . ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ഒരു കലണ്ടർ വർഷത്തിൽ 7 തവണ പരാജയപ്പെട്ടത് , 1983 ലും 1959 ലുമാണ് . 26 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ കൂടി പരാജയപ്പെട്ടാൽ 2018 എന്നത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നാണക്കേടിന്റെ വർഷമായി മാറും .