Skip to content

യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് ; ആരാധകർക്ക് ആവേശം

നിരാശയ്ക്കും ആകാംക്ഷകൾക്കും ഒടുവിൽ യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് . ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ യുവിയെ ആവശ്യക്കാർ ഉണ്ടായിരുന്നില്ല എന്നാൽ രണ്ടാം ഘട്ടലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടിരൂപയ്ക്ക് മുൻ ചാമ്പ്യന്മാർ കൂടിയായ മുംബൈ ഇന്ത്യൻസ് യുവിയെ സ്വന്തമാക്കിയിരിക്കുകയാണ് . കഴിഞ്ഞ സീസണിൽ രണ്ട് കോടി രൂപയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് ആയിരുന്നു യുവിയെ സ്വന്തമാക്കിയത്. എട്ട് മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച യുവിയ്ക്ക് 65 റൺസ് നേടാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ മോശം ഫോമിനെ തുടർന്ന് അവസാന മത്സരങ്ങളിൽ താരത്തിന് അവസരവും ലഭിച്ചില്ല . യുവരാജ് സിങ്ങിന്റെ ആറാം ഐപിഎൽ ടീം ആണിത്. പഞ്ചാബ്, പുണെ, ബാംഗ്ലൂർ, ഡൽഹി, സൺറൈസേഴ്‌സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി യുവി കളിച്ചിട്ടുണ്ട് .

https://twitter.com/mipaltan/status/1075049157713383426?s=19