Skip to content

ടെസ്റ്റ് സീരീസിൽ ഇന്ത്യയെ തകർത്തവൻ വമ്പൻ തുകയ്ക്ക് പഞ്ചാബിലേക്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൺ. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിൽ മാൻ ഓഫ്‌ ദി സീരീസ് ആയിരുന്ന ഈ യുവതാരത്തിന് വേണ്ടി വാശിയേറിയ ലേലമായിരുന്നു നടന്നത്. ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവർ താരത്തെ കണ്ണുവെച്ചെങ്കിലും 7.2 കോടിയെന്ന വമ്പൻ തുകയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ്‌ സാം കറനെ സ്വന്തമാക്കുകയായിരുന്നു. ലേലത്തിലെ ഏറ്റവും വിലകൂടിയ വിദേശതാരം കൂടിയാണ് സാം കറൺ . 6.40 കോടി രൂപയ്ക്ക് ഡൽഹി സ്വന്തമാക്കി സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ കോളിൻ ഇൻഗ്രാമാണ് സാം കറണ് ശേഷം ഏറ്റവും കൂടുതൽ വിലകൂടിയ വിദേശതാരം .

നേരത്തെ കിങ്‌സ് ഇലവൻ പഞ്ചാബ്‌ 8.4 കോടിയ്ക്ക് ആഭ്യന്തര സ്പിന്നർ വരുൺ ചക്രവർത്തിയെ സ്വന്തമാക്കിയിരുന്നു ഇരുവരെയും കൂടാതെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ നിക്കോളാസ് പൂറൻ, മൊഹമ്മദ് ഷാമി എന്നിവരെയും പഞ്ചാബ് ടീമിലെത്തിച്ചു . ട്വന്റി20 കരിയറിൽ 47 മത്സരങ്ങളിൽ നിന്നും 118.90 സ്‌ട്രൈക് റേറ്റിൽ 478 റൺസ് നേടിയ കറൺ 42 വിക്കറ്റുകളും നേടിയിട്ടുണ്ട് .