Skip to content

യുവിയെ വാങ്ങാൻ ആളില്ല ; വിശ്വസിക്കാനാകാതെ മുൻ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ യുവരാജ് സിങിന് ആവശ്യക്കാരില്ലാത്തത് വിശ്വസിക്കൻ സാധിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ .ജയ്പൂരിൽ നടന്ന ലേലത്തിൽ 37 കാരനായ യുവിയുടെ അടിസ്ഥാന വില ഒരു കോടിയായിരുന്നു എന്നാൽ അടുത്ത കാലത്തെ ഫോമില്ലായ്‌മ യുവിയ്ക്ക് തിരിച്ചടിയായി . കഴിഞ്ഞ സീസണിൽ രണ്ട് കോടിയ്ക്ക് യുവിയെ കിങ്‌സ് ഇലവൻ പഞ്ചാബ് ആയിരുന്നു ലേലത്തിൽ വാങ്ങിയത് .

” യുവിയെ ഒരു ടീം പോലും വാങ്ങാതിരുന്നത് എന്നെ അത്ഭുതപെടുത്തുന്നു . ഒരുപക്ഷേ മുൻപത്തെ പോലെ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ അവന് സാധിക്കില്ലായിരിക്കാം പക്ഷേ ഇപ്പോഴും ടീമിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിക്കാൻ യുവരാജിന് സാധിക്കും . ” ഗംഭീർ പറഞ്ഞു ..

കഴിഞ്ഞ സീസണിൽ എട്ട് മത്സരങ്ങൾ പഞ്ചാബിന് വേണ്ടി കളിച്ച യുവിയ്ക്ക് 65 റൺസ് നേടാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ . മോശം ഫോമിനെ തുടർന്ന് അവസാന മത്സരങ്ങളിൽ അവസരവും യുവിയ്ക്ക് ലഭിച്ചില്ല .