Skip to content

പെർത്തിലെ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ടെസ്റ്റ് കരിയറിലെ തന്റെ ഇരുപത്തിയഞ്ചാം സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . 257 പന്തിൽ നിന്നും 13 ഫോറും ഒരു സിക്സുമടക്കം 123 റൺസ് നേടിയ കോഹ്ലിയുടെ മികവിലാണ് ഇന്ത്യൻ സ്കോർ 250 കടന്നത് . തകർപ്പൻ പ്രകടനത്തോടെ കോഹ്ലി നേടിയ റെക്കോർഡുകൾ കാണാം …

1. ഓസ്‌ട്രേലിയയിൽ വിരാട് കോഹ്ലി നേടുന്ന പത്താം അന്താരാഷ്ട്ര സെഞ്ചുറിയാണിത് . ഇതോടെ ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി വിദേശബാറ്റ്സ്മാനായി കോഹ്ലി മാറി .

2 . കോഹ്ലി ഓസ്‌ട്രേലിയയിൽ നേടുന്ന ആറാം ടെസ്റ്റ് സെഞ്ചുറിയാണിത് .ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം കോഹ്ലിയെത്തി .

3. ആറ് ടെസ്റ്റ് സെഞ്ചുറികളിൽ നാലും ക്യാപ്റ്റനായാണ് കോഹ്ലി നേടിയത് .

4. 127 ഇന്നിങ്‌സിൽ നിന്നുമാണ് കോഹ്ലി 25 ടെസ്റ്റ് സെഞ്ചുറികൾ നേടിയത് . 68 ഇന്നിങ്‌സിൽ നിന്നും 25 ടെസ്റ്റ് സെഞ്ചുറി നേടിയ സർ ഡോൺ ബ്രാഡ്മാൻ മാത്രമാണ് കോഹ്ലിയേക്കാൾ കുറവ് ഇന്നിങ്‌സിൽ നിന്നും 25 സെഞ്ചുറി നേടിയിട്ടുള്ളത് .

5. ഈ വർഷത്തിൽ ഇന്ത്യയ്ക്ക് പുറത്ത് ടെസ്റ്റിൽ 1039 റൺസ് കോഹ്ലി നേടി . ഒരു വർഷത്തിൽ സ്വന്തം രാജ്യത്തിന് പുറത്ത് 1000 റൺസ് നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനാണ് വിരാട് കോഹ്ലി .