Skip to content

ചരിത്രനേട്ടം സ്വന്തമാക്കി നേഥൻ ലിയോൺ ; അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കർ

തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലിയോൺ ഇന്ത്യക്കെതിര കാഴ്ച്ച വെച്ചത് . ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായിരുന്നു പിച്ച് ആയിരുന്നിട്ട് കൂടി 67 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്താൻ ലിയോണിന് സാധിച്ചു . ടെസ്റ്റ് കരിയറിലെ ലിയോണിന്റെ പതിനാലാം അഞ്ച് വിക്കറ്റ് നേട്ടമാണിത് . ഇത് ഏഴാം തവണയാണ് ഇന്ത്യക്കെതിരെ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം ലിയോൺ സ്വന്തമാക്കുന്നത് . ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന നേട്ടത്തിൽ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പം ലിയോണെത്തി . ആറ് തവണ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബോത്തം, ഇമ്രാൻ ഖാൻ, എം ഡി മാർഷൽ എന്നിവരെയാണ് ലിയോൺ മറികടന്നത് .

രാജ്യത്തിന്റെ അതിർവരമ്പുകൾ നോക്കാതെ എപ്പോഴും മികച്ച താരങ്ങളെ അഭിനന്ദിക്കുന്ന സച്ചിൻ ലിയോണിനെ അഭിനന്ദിക്കാനും മറന്നില്ല . ലിയോൺ ഓസ്‌ട്രേലിയയുടെ സവിശേഷമായ സ്പിന്നർ ആണെന്നും അവന് മികച്ച വേരിയേഷൻസ് ഉണ്ടെന്നും ബൗൺസും പേസും ഉപയോഗിച്ച് പിച്ചിനെ എങ്ങനെ പരമാവധി ഉപയോഗപ്രദമാക്കണമെന്ന് അവന് ഉത്തമ ബോധ്യമുണ്ടെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു .