Skip to content

രഞ്ജി ട്രോഫി ; ഡൽഹിക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫിയിലെ ആറാം മത്സരത്തിൽ ഡൽഹിക്കെതിരെ കേരളത്തിന് ഒരു ഇന്നിങ്‌സസിന്റെയും 27 റൺസിന്റെയും തകർപ്പൻ വിജയം . ജലജ് സക്സേനയുടെ തകർപ്പൻ ഓൾറൗണ്ടർ മികവാണ് കേരളത്തിന് വിജയം സമ്മാനിച്ചത് . കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടൽ പിന്തുടർന്ന ഡൽഹി ആദ്യ 139 ന് ഓൾഔട്ടായിരുന്നു തുടർന്ന് ഫോളോഓൺ ചെയ്യപ്പെട്ട് രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 154 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയ സക്സേന രണ്ടാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി . രണ്ടാം ഇന്നിങ്‌സിൽ സന്ദീപ് വാര്യർ മൂന്നും ബേസിൽ തമ്പി, സിജോമോൻ ജോസഫ്‌ രണ്ട് വിക്കറ്റ് വീതവും നേടി .

നേരത്തെ ആദ്യ ഇന്നിങ്‌സിൽ 77 റൺസ് നേടിയ പൊന്നം രാഹുൽ, 77 റൺസ് നേടിയ വിനൂപ് മനോഹരൻ, 68 റൺസ് നേടിയ ജലജ് സക്സേന എന്നിവരുടെ മികവിലാണ് കേരളം 320 റൺസ് എന്ന മികച്ച സ്കോർ നേടിയത് . വിജയത്തോടെ പോയിന്റ്‌ ടേബിളിൽ കേരളം ഒന്നാമതെത്തി . സക്സേനയാണ് മാൻ ഓഫ് ദി മാച്ച് .