Skip to content

കോഹ്ലി യഥാർത്ഥത്തിൽ ഔട്ടായിരുന്നോ ? ചോദ്യമുയർത്തി ആരാധകർ

തകർപ്പൻ സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത് . ടെസ്റ്റ് കരിയറിലെ കോഹ്ലിയുടെ 25 ആം സെഞ്ചുറിയും ഓസ്‌ട്രേലിയൻ മണ്ണിലെ ആറാം സെഞ്ചുറിയും കൂടിയാണിത് .123 റൺസ് നേടിയ കോഹ്ലിയെ പാറ്റ് കമ്മിൻസായിരുന്നു പുറത്താക്കിയത്. എന്നാൽ വിക്കറ്റിന് ശേഷം കോഹ്ലിയുടെ പുറത്താകലിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ആരാധകർ . സെക്കൻഡ് സ്ലിപ്പറായിരുന്ന ഹാൻഡ്സ്‌കോംബായിരുന്നു കോഹ്ലിയുടെ ക്യാച്ച് നേടിയത് . എന്നാൽ പന്ത് ഗ്രൗണ്ടിൽ പതിച്ച ശേഷമാണ് ഹാൻഡ്സ്‌കോംബ് ക്യാച്ച് നേടിയതതെന്നാണ് ആരാധകർ തെളിവുകൾ സഹിതം ആരോപിക്കുന്നത് .

കോഹ്ലിയുടെ വിക്കറ്റ് ;

ആരാധകരുടെ പ്രതികരണം ;

കോഹ്ലിയുടെ സെഞ്ചുറി മികവിൽ ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 283 റൺസിന് പുറത്തായി . 51 റൺസ് നേടിയ അജിങ്ക്യ രഹാനെ, 36 റൺസ് നേടിയ റിഷാബ് പന്ത് എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു . ഓസ്‌ട്രേലിയക്ക് വേണ്ടി നേഥൻ ലിയോൺ അഞ്ച് വിക്കറ്റ് നേടി .