Skip to content

കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ ; ഓസ്‌ട്രേലിയക്ക് 43 റൺസിന്റെ ലീഡ്

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വൈസ് ക്യാപ്റ്റൻ രഹാനെയുടെയും ബാറ്റിങ് മികവിൽ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 283 ന് പുറത്ത് . 123 റൺസ് നേടിയ കോഹ്ലിയുടെ പ്രകടനമാണ് ഓസ്‌ട്രേലിയയുടെ ലീഡ് 43 ആയി കുറച്ചത്. അജിങ്ക്യ രഹാനെ 51 റൺസ് നേടി മികച്ച പിന്തുണ കോഹ്ലിക്ക് നൽകി .നാലാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്ത കോഹ്ലിയും രഹാനെയും ചേർന്നാണ് വൻതകർച്ചയിൽ നിന്നും ഇന്ത്യയെ രക്ഷിച്ചത് . ഹനുമാ വിഹാരി 20 റൺസ് നേടി പുറത്തായപ്പോൾ റിഷാബ് പന്ത് 36 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു . ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറിയാണ് വിരാട് കോഹ്ലി നേടിയത് . കമ്മിൻസാണ് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത് .

നേഥൻ ലിയോണിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. അഞ്ച് വിക്കറ്റുകൾ ലിയോൺ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ടും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും വീഴ്ത്തി .