Skip to content

പെർത്ത് സെഞ്ചുറിക്ക് പിന്നാലെ കോഹ്‌ലിക്ക് അപൂർവ നേട്ടം

 

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ ഇന്ത്യ തകർച്ചയിൽ നിന്നും കരകയറിയത് . ഇന്നത്തെ സെഞ്ചുറിയോടെ ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറി പൂർത്തിയാക്കിയിരിക്കുകയാണ് കോഹ്ലി . 257 പന്തിൽ നിന്ന് 13 ഫോറും 1 സിക്‌സും ഉൾപ്പടെ 123 റൺസാണ് കോഹ്ലി നേടിയത് . സെഞ്ചുറിക്ക് പിന്നാലെ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി . ഒരു കലണ്ടർ വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ സൗത്ത് ആഫ്രിക്ക , ഇംഗ്ലണ്ട് , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യൻ ബാറ്റ്സ്മാൻ .

ഈ വർഷാദ്യം സൗത്ത് ആഫ്രിക്കയിൽ നടന്ന ടെസ്റ്റ് സീരീസിൽ ഒരു സെഞ്ചുറി നേടിയിരുന്നു . തുടർന്ന് ഇംഗ്ലണ്ടിൽ നടന്ന സീരീസിൽ 2 സെഞ്ചുറി നേടി കഴിവ് തെളിയിച്ചിരുന്നു . ശേഷം ഇന്ന് സെഞ്ചുറി നേടിയതോടെ ഈ നേട്ടത്തിന് കോഹ്ലി അർഹനായി .