Skip to content

ഓസ്‌ട്രേലിയൻ മണ്ണിൽ സച്ചിന്റെ റെക്കോർ ഡിനോപ്പമെത്തി കോഹ്ലി

പെർത്ത് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചിരുന്നു . നായകൻ വിരാട് കോഹ്‌ലിയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് കളിയിലേക്ക് തിരികെയെത്തിയത്.  രഹാനെയുടെയും കോഹ്ലിയുഡിയും കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന്‌ കരകയറ്റിയത് . ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറിയാണ് ഇന്ന് പെർത്തിൽ പിറന്നത് , ഇതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡിൽ സച്ചിനോടൊപ്പമെത്തി . ഓസ്‌ട്രേലിയയിലെ ആറാം ടെസ്റ്റ് സെഞ്ചുറിയാണിത് .

123 റൺസിൽ നിൽക്കെ  പാറ്റ്‌ കമ്മീൻസിന്റെ പന്തിൽ കീഴടങ്ങുകയായിരുന്നു.  ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ട്ടത്തിൽ 252 റൺസ് എന്ന നിലയിലാണ് .