Skip to content

മുംബൈ ഇന്ത്യൻസ് വിട്ട് പോകില്ല വ്യാജ വാർത്തകൾ നിഷേധിച്ച് പാണ്ഡ്യ

മുംബൈ ഇന്ത്യൻസ് വിട്ട് പോകും എന്നുള്ള വ്യാജ വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ . ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ തന്നെ അസ്വസ്ഥൻ ആക്കുന്നുവെന്നും മുംബൈ ഇന്ത്യൻസ് വിട്ടു പോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പാണ്ഡ്യ വ്യക്തമാക്കി .

അടുത്ത ഐപിൽ സീസണിൽ ടീമുകൾക്ക് മൂന്നോളം പ്ലെയേഴ്സിനെ മാത്രമേ നിലനിർത്തനാകൂ .

മുംബൈയെ സംബന്ധിച്ച് രോഹിത് ശർമ്മ , ബുംറ , എന്നിവരാണ് നിലനിർത്താൻ സാധ്യതയേറിയ മൂന്നു പ്ലെയേർസ് .

മുംബൈ ഇന്ത്യൻസ് വിടുമെന്നുള്ള വ്യാജ വാർത്തകൾ കേട്ടതു മുതൽ ഞാൻ നിരാശനാണ് . ഈ ടീം ആണ് എനിക്ക് എല്ലാം തന്നത് മുംബൈ ഇന്ത്യൻസിൽ കളിക്കാൻ അവസരം കിട്ടിയത് മുതലാണ് എന്റെ ജീവിതം മാറിയത് . അങ്ങനെയൊരു ടീമിനെ എങ്ങനെ ഉപേഷിക്കാനാകും

ധോണിയെയും കോഹ്ലിയെയും പറ്റി

രണ്ടുപേരിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു . ധോണിയിൽ നിന്നും എനിക്ക്‌ ധാരാളം ഉപദേശങ്ങൾ ലഭിക്കാറുണ്ട് . കോഹ്ലി എനിക്കു തമാശകൾ പറയാനും കൂടെ പൊട്ടി ചിരിക്കാനും സ്വാതത്രം ഉള്ള സഹോദരനാണ് .

വിശ്രമത്തെ പറ്റി

ശ്രീലങ്കൻ സീരീസിൽ നിന്നും ഇടവേള ഞാൻ ചോദിച്ചു വാങ്ങിയതാണ് . ഈ ഒരു ഇടവേള എന്റെ ശരീരത്തിന് ആവശ്യമാണ് . സൗത്ത് ആഫ്രിക്കൻ ടൂറിനായി എന്റെ കായിക ക്ഷമത മെച്ചപ്പെടുത്തനം . സൗത്തഫ്രിക്കൻ ടൂറിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകും എന്നാണ് പ്രതീക്ഷ .

പാണ്ഡ്യ പറയുന്നു .