Skip to content

ഗിൽക്രിസ്റ്റിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകൾ

ഇന്ത്യക്കാർക്കിടയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റർ ആര് എന്ന ചോദ്യം വന്നാൽ ഭൂരിഭാഗം പേരുടെയും ഉത്തരം ഒന്നു തന്നെയാവും അതേ സാക്ഷാൽ ആദം ഗിൽക്രിസ്റ്റ് തന്നെ .

തന്റെ ബാറ്റിങ് ശൈലി കൊണ്ടും കിടിലൻ കീപ്പിങ് കൊണ്ടും അതിലുപരി ഒരു നല്ല സ്പോർട്‌സ്മാൻ എന്ന നിലയിലും ക്രിക്കറ്റ് ആർധകർക്കിടയിൽ ഗില്ലി ഇന്നും ആവേശമാണ് .

12 വർഷത്തെ ഇന്റർനാഷണൽ കരിയറിൽ 96 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഗില്ലി 47.60 ശരാശരിയിൽ 17 സെഞ്ചുറിയും 26 ഫിഫ്റ്റിയും അടക്കം നേടിയത് 5570 റൺസ് ആണ് .

287 ഏകദിനങ്ങളിൽ നിന്നായി 16 സെഞ്ചുറിയും 55 ഫിഫ്റ്റിയും അടക്കം ഗില്ലി നേടിയത് 9619 റൺസ് .

ഗില്ലിയുടെ മറക്കാനാവാത്ത മികച്ച ഇന്നിംഗ്സുകൾ കാണാം .

7. ഇംഗ്ലണ്ടിനെതിരെ മെൽബണിൽ നേടിയ 124 റൺസ്

ഇംഗ്ലണ്ടിനെതിരെ ഗിൽക്രിസ്റ് നേടിയ ആദ്യ സെഞ്ചുറി 104 പന്തുകളിൽ നിന്നു 12 ഫോറും 4 സിക്സും അടക്കം 124 റൻസാണ് ഗില്ലി നേടിയത് .

6. 1999 ൽ പാകിസ്താനെതിരെ 149 നോട്ട് ഔട്ട്

ഗിൽക്രിസ്റ്റിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി . ഗിൽക്രിസ്റ്റിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയക്കു മത്സരത്തിൽ വിജയിക്കാൻ സഹായിച്ചത്.

5. icc വേൾഡ്‌ ഇലവനെതിരെ നേടിയ 103 റൺസ്

കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് 2003 ൽ മെൽബണിൽ നടന്ന മത്സരത്തിൽ Kallis , ദ്രാവിഡ് , പൊള്ളോക്ക് , ലാറ , അക്തർ തുടങ്ങിയവർ ഉൾപ്പെടുന്ന ടീമിനെതിരയാണ് സെഞ്ചുറി നേടിയത്.

4. സിംബാബ്‌വെക്കെതിരെ 172 റൺസ്

ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ മത്സരം . 13 ഫോറും 3 സിക്സും ആണ് ഈ ഇന്നിങ്‌സിൽ നേടിയത് .

3. സൗത്ത് ആഫ്രിക്കക് എതിരെ നേടിയ 204 റൺസ്

കരിയറിലെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ 9 ഫോറും 8 സിക്സും ആണ് ഈ ഇന്നിങ്സിൽഗില്ലി നേടിയത് .

2. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ 57 പന്തിൽ 102 റൺസ്

ആർക്കും മറക്കാൻ കഴിയാത്ത ഇന്നിങ്‌സ് . ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറി .

1. 2007 ലോകകപ്പ്‌ ഫൈനലിലെ 149 റൺസ് .

ഓസ്ട്രേലിയക്ക്‌ മൂന്നാം ലോകകപ്പ് നേടി കൊടുത്ത പ്രകടനം . 104 പന്തുകൾ നേരിട്ട ഗില്ലി 13 ഫോറും 8 സിക്സും നേടി . ലോകകപ്പ് ഫൈനലുകളിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നു.

ഇഷ്ട്ടപെട്ടാൽ share ചെയ്യുക .