Skip to content

സൗരവ് ഗാംഗുലിയുടെ റെക്കോർഡ് മാറി കടക്കാൻ കോഹ്ലി

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് സീരീസ് ഈ മാസം 16 ന് തുടങ്ങാനിരിക്കെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മറ്റൊരു റെക്കോർഡിന് അരികിൽ . സീരീസ് ഇന്ത്യ 3-0 ന് ജയിച്ചാൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ ഉള്ള രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റൻ ആയി വിരാട് കൊഹ്‌ലി മാറും . നിലവിൽ 29 മത്സരങ്ങൾ ഇന്ത്യയെ നയിച്ച കൊഹ്‌ലിയുടെ പേരിൽ 19 ടെസ്റ്റ് വിജയങ്ങൾ ആണ് ഉള്ളത്

ടെസ്റ്റ് വിജയങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ഗാഗുലിക്ക് 21 ടെസ്റ്റ് വിജയങ്ങൾ ആണ് ഉള്ളത് 49 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ഗാംഗുലി 21 തവണ ടീമിനെ വിജയത്തിലെത്തിച്ചു .

27 ടെസ്റ്റ് വിജയങ്ങൾ ഉള്ള MS ധോണി ആണ് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ ഉള്ള ഇന്ത്യൻ ക്യാപ്റ്റൻ 60 മത്സങ്ങൾ ധോണി ഇന്ത്യയെ നയിച്ചു .

തുടർച്ചയായ പരമ്പര വിജയങ്ങളുമായി മികച്ച ഫോമിലാണ് ടീം ഇന്ത്യ . ശ്രീ ലങ്കയെ അവരുടെ തട്ടകത്തിൽ 3-0 ന് തകർത്തതും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു . എന്നാൽ ഇന്ത്യക്കെതിരെ നേരിട്ട തുടർച്ചയായ തോൽവിക്കു പകരം വീട്ടാൻ ശ്രമിക്കുകയായിരിക്കും ശ്രീലങ്ക ചെയ്യുക .

നവംബർ 16 ന് കൊൽക്കത്തയിൽ ആണ് ആദ്യ മത്സരം.

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീം

India Test squad for the first two Tests:

Virat Kohli (capt), KL Rahul, Murali Vijay, Shikhar Dhawan, Cheteshwar Pujara, Ajinkya Rahane (vice-capt), Rohit Sharma, Wriddhiman Saha (wk), Ravichandran Ashwin, Ravindra Jadeja, Kuldeep Yadav, Mohammed Shami, Umesh Yadav, Bhuvaneshwar Kumar, Ishant Sharma.