ജെയിംസ് ആന്ഡേഴ്സനെ കീഴടക്കിയ അഞ്ചു താരങ്ങൾ 

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് ജെയിംസ് ആൻഡേഴ്സൺ. കിംഗ് ഓഫ് സ്വിങ് എന്ന് വിളിപ്പേരുള്ള താരം ഈ വർഷമാണ് ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികക്കുന്ന മൂന്നാമത്തെ പേസ് ബോളർ എന്ന നേട്ടം സ്വന്തം പേരിലാക്കിയത്. 

സച്ചിൻ സംഗക്കാര കോഹ്ലി ഉൾപ്പടെ ഒട്ടു മിക്ക താരങ്ങളും ആൻഡേഴ്‌സന്റെ ബോളിങ്ങിന് മുന്നിൽ പല തവണ മുട്ട് മടക്കിയവരാണ്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ആന്ഡേഴ്സണ് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചവരും ക്രിക്കറ്റ് ലോകത്ത് ഉണ്ട്. അവരിൽ പ്രാധാനികളായ അഞ്ചു താരങ്ങൾ ആരെല്ലാമെന്ന് നമ്മുക്ക് നോക്കാം

5.റിക്കി പോണ്ടിങ് 

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായും ടെസ്റ്റിലെ മികച്ച ബാറ്സ്‌മെൻ കൂടിയായ റിക്കി പോണ്ടിങ് ആന്ഡേഴ്സണ് പലപ്പോഴും തലവേദനകൾ സൃഷ്ടിച്ചിട്ടുണ്ട്. ആൻഡേഴ്‌സന്റെ കരിയറിൽ നാല് തവണ മാത്രമാണ് പോണ്ടിങ്ങിന്റെ വിക്കറ്റ് നേടാനായിട്ടുള്ളൂ. 

2007ൽ ഓസ്‌ട്രേലിയയിൽ നടന്ന ആഷസിലും 2009ൽ ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിലും പോണ്ടിങ് നല്ല രീതിയിൽ തന്നെ പെരുമാറി വിട്ടിട്ടുണ്ട്. പോണ്ടിങ് മോശം ഫോമിൽ കളിച്ചു കൊണ്ടിരുന്ന അവസാന കാലത്താണ് ആൻഡേഴ്സൺ കൂടുതലും വിക്കറ്റ് നേടിയിട്ടുള്ളത്. 

4.ബ്രെൻഡൺ മക്കല്ലം 


ന്യൂസിലാൻഡ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ ഇത് ഫോർമാറ്റും തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിക്കാനിഷ്ടപ്പെടുന്ന വെടിക്കെട്ട് താരം. ആൻഡേഴ്‌സണെതിരെ കളിക്കുമ്പോഴും തന്റെ ശൈലി മാറ്റാൻ മക്കല്ലം തയാറല്ലായിരുന്നു. അത് കൊണ്ട് തന്നെ 97 പ്രഹര ശേഷിയിൽ തലങ്ങും വിലങ്ങും ബൗണ്ടറികൾ വാരി കൂട്ടിയിട്ടുണ്ട് ഈ കിവി താരം. ഒരു പക്ഷെ ആൻഡേഴ്‌സണെതിരെ 45നു മുകളിൽ ശരാശരിയും ഇത്രത്തോളം പ്രഹര ശേഷിയും പുറത്തെടുത്ത താരങ്ങൾ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം 

3. എബി ഡിവില്ലിയേഴ്സ് 


ലോകത്തെവിടെയും ആരാധകർ ഉള്ള സൗത്ത് ആഫ്രിക്കൻ താരം. വെടിക്കെട്ട് ബാറ്റിങ്ങിന് പേര്‌ കേട്ട എബി ടെസ്റ്റിൽ മികച്ച മധ്യ നിര ബാറ്സ്‌മെൻമാരിലൊരാൾ കൂടിയാണ്. ജെയിംസ് ആൻഡേഴ്സൺ നാന്നൂറിലധികം പന്തുകളെറിഞ്ഞിട്ടും എബി വീണത് വെറും മൂന്ന് തവണ മാത്രമാണെന്നതും 70 ആവറേജിൽ റൺസ് കണ്ടെത്തുന്നതും ആൻഡേഴ്‌സണ് മുകളിൽ ഈ സൗത്താഫ്രിക്കൻ താരത്തിനുള്ള ആധിപത്യം ബോധ്യപ്പെടുത്തി തരുന്നതിനുദാഹരണങ്ങളാണ് 

2.മൈക്ക് ഹസ്സി 


മിസ്റ്റർ ക്രിക്കറ്റ് എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയൻ മധ്യ നിരയിൽ കളിച്ചിരുന്ന ഈ താരത്തെ അറിയാത്തവരായി ആരുമില്ല. മൂന്ന് ആഷസ് പരമ്പരകളിലായി ആൻഡേഴ്‌സണെതിരെ ബാറ്റ് ചെയ്ത താരത്തിന് എബി ഡിവില്ലിയേഴ്സിനോട് സമാനമായ റെക്കോർഡ് തന്നെയാണ് ആൻഡേഴ്‌സണെതിരെയുള്ളത്. മൂന്ന് തവണ ആൻഡേഴ്സൺ ഹസ്സിയുടെ വിക്കറ്റ് നേടിയപ്പോൾ ഹസ്സി 214 റൺസ് ആൻഡേഴ്‌സണെതിരെ അടിച്ചെടുത്തു. 

1.ഹാഷിം അംല 


സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിന്‍റെ വൻ മതിലിനു വിശേഷിപ്പിക്കാവുന്ന താരം. ആൻഡേഴ്സൺ എന്ന വേൾഡ് ക്ലാസ് ബോളറുടെ ക്ഷമ ഇത്രത്തോളം പരീക്ഷിച്ച വേറൊരാൾ ക്രിക്കറ്റ് ലോകത്തില്ല. ഈ അടുത്ത് കഴിഞ്ഞ സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് ശേഷം ആൻഡേഴ്സൺ തന്നെ തുറന്നു സമ്മതിച്ചിരുന്നു തനിക്ക് ബോൾ ചെയ്യാൻ ഏറ്റവും പ്രയാസം തോന്നിയിട്ടുള്ള താരം ആംലയാണെന്ന്. കണക്കുകളാൽ നൂറു ശതമാനം ശരി വെക്കുന്നു. 784 പന്തുകളാണ് ഇത് വരെ ആൻഡേഴ്സൺ അംലക്കെതിരെ എറിഞ്ഞു തീർത്തത്. അംല പുറത്തായത് വെറും രണ്ട് തവണ മാത്രം. 2010 മുതൽ കഴിഞ്ഞ ഏഴു വർഷ കാലമായി ഒരു തവണ പോലും അംല ആൻഡേഴ്‌സണെതിരെ പുറത്തായിട്ടില്ല.