Skip to content

ഏഷ്യ കപ്പിൽ ഇന്ത്യയെ തകർത്ത് നേപ്പാൾ

U19 ഏഷ്യ കപ്പിൽ ചരിത്രം രചിച്ച് നേപ്പാൾ . ആദ്യമായാണ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ നേപ്പാൾ വിജയം നേടുന്നത് . 19 റൺസിനാണ് നേപ്പാൾ ഇന്ത്യയെ തകർത്തത് .

ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 50 ഓവറിൽ 186 റൺസ് നേടി . 101 പന്തിൽ 88 റൺസ് നേടിയ ക്യാപ്റ്റൻ ടിപെന്ദ്ര സിങ് ആണ് ടോപ്പ് സ്‌കോറർ .

എന്നാൽ മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 166 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി .

നേപ്പാളിന്റെ ഈ അട്ടിമറി വിജയം ക്രിക്കറ്റ്‌ ആരാധകരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് .