Skip to content

വിമർശനങ്ങൾക്ക് മറുപടി നൽകി ധോണി

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ മുൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണി . ന്യൂസിലാൻഡിനെതിരായ രണ്ടാം T20 ക്ക് ശേഷം നിരവധി വിമർശനങ്ങൾ ആണ് ധോണി നേരിട്ടത് . എന്നാൽ തന്റെ തനത് ശൈലിയിലൂടെ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ധോണി .

ന്യൂസിലാന്ഡിനെതിരായ രണ്ടാം t20 യിൽ ഇന്ത്യ 40 റൺസിന് തോറ്റത് മുതലാണ് വിമർശനങ്ങൾക്ക്‌ തുടക്കം കുറിച്ചത് . മത്സരത്തിൽ ധോണി 37 പന്തിൽ 49 റൺസ് എടുത്തിരുന്നു എന്നാൽ ഇന്നിംഗ്സിന്റെ തുടക്കത്തിൽ ധോണി പാഴാക്കിയ പന്തുകൾ ആണ് ഇന്ത്യയെ തോല്പിച്ചതെന്നും middle ഓവറുകളിൽ ധോണി കോഹ്‌ലിക്ക് strike കൈമാരുന്നതിൽ പരാജയപ്പെട്ടതും ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്നും വിമർശനങ്ങൾ ഉയർന്നു .

ധോണി T20 യിൽ നിന്നു വിരമിക്കണമെന്നു Vvs ലക്ഷ്മനും അജിത്‌ അഗാർകറും അടക്കമുള്ള മുൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു .

എന്നാൽ വിമർശനങ്ങൾക്കിടയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും ധോണിക്ക് പിന്തുണയുമായി എത്തിയിരുന്നു.

സാധാരണ ഇത്തരം വിമർശനങ്ങൾക്ക് മുഖവില കൊടുക്കാത്ത ധോണി ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് . ദുബായിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് മാധ്യമപ്രവർത്തരുമായി സംസാരിക്കുന്നതിനിടെയാണ് ധോണി വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത് .

” എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ട് ഞാൻ അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു ” ഇന്ത്യയെ പ്രധിനീകരിക്കുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം ” അതിൽ കഴിവിന്റെ 100 % പരിശ്രമിക്കാറുണ്ട് ”

ധോണി വ്യക്തമാക്കി .