വനിതാ ക്രിക്കറ്റിലെ ആദ്യ  ഡേ നൈറ്റ് ഇരട്ട സെഞ്ചുറിയും പെറിക്ക് സ്വന്തം 

വനിതാ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ റെക്കോർഡുകൾ വാരികൂട്ടി ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ എല്ലിസ് പെറി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയാണ് പെറി റെക്കോർഡ് ബുക്കുകളിൽ ഇടം പിടിച്ചത്. 

374 പന്തുകളിൽ നിന്നും പുറത്താവാതെ 213 റൺസാണ് താരം നേടിയത്. ഇതിൽ 27 ഫോറും ഒരു സിക്സും ഉൾപ്പെടുന്ന മികച്ചൊരു ഇന്നിംഗ്സ്. 

ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും നേടുന്ന താരമെന്ന റെക്കോർഡ് ഇപ്പോൾ പെറിയുടെ പേരിലാണ് 

ഓസ്‌ട്രേലിയൻ ടീമിന് വേണ്ടി ഡബിൾ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം. ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരം. ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയവരിൽ മൂന്നാം സ്ഥാനം. ഓസ്‌ട്രേലിയയിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ താരം. ഓസ്ട്രേലിയക്ക് വേണ്ടി ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ നേടുന്ന താരം എന്നിവയാണ് മറ്റു റെക്കോർഡുകൾ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ടീം 280 റൺസിന്‌ ഓൾ ഔട്ട് ആയിരുന്നു. ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 443 റൺസ് നേടി ഇന്നിംഗ്സ് ഡിക്ലറേയർ ചെയ്തു.