Skip to content

ഭുവിയുടെ വിവാഹം ഈ മാസം 23 ന്

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ ഈ മാസം 23 ന് വിവാഹിതനാകും . നുപാർ നാഗർ ആണ് വധു . കഴിഞ്ഞ മാസം ഓസ്‌ട്രേലിയകെതിരായ പരമ്പരക്കിടെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു .

റിപ്പോർട്ട് അനുസരിച്ച് വിവാഹം മീരതിൽ ആകും റിസപ്ഷൻ 26 ന് ഭുവിയുടെ സ്വദേശമായ Bhulandshahar ൽ വെച്ചായിരിക്കും . ശ്രീ ലങ്കക്കെതിരെയായ രണ്ടാം ടെസ്റ്റ് 24 ന് ആയതിനാൽ ആ മത്സരത്തിൽ ഭുവി കളിച്ചേക്കില്ല .

സമീപകലത്ത് മികച്ച പ്രകടനമാണ് ഭുവി കാഴ്ച വെക്കുന്നത് . ആദ്യ ഓവറുകളിൽ പ്രധാന വിക്കറ്റുകൾ വീഴ്ത്തുകയും അവസാന ഓവറുകളിൽ റൺസ് വിട്ടു കൊടുക്കാത്ത ഭുവി ഇന്ത്യൻ ബൗളിംഗിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു .