Skip to content

തിരുവനന്തപുരം കൂടുതൽ മത്സരങ്ങൾ അർഹിക്കുണ്ടെന്ന് രവി ശാസ്‌ത്രി

കേരള ക്രിക്കറ്റ് അസ്സോസിയേഷനെയും കേരളത്തിലെ കാണികളെയും അഭിനന്ദിച്ചു ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി .

29 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം ഒരു ഇന്റർനാഷനൽ മത്സരത്തിന് വേദിയായത് . ഒരു ഘട്ടത്തിൽ മഴ മൂലം മുടങ്ങുമെന്നു കരുതിയ മൽസരം ഗ്രൗണ്ട് സ്റ്റാഫുകളുടെയും അധികരികളുടെയും മികച്ച പ്രവർത്തനം മൂലമാണ് 8 ഓവർ മത്സരം നടത്താനായത് .

വില്യംസനും കോഹ്‌ലിയും അടക്കം നിരവധി താരങ്ങൾ ഗ്രൗണ്ടിനെയും കാണികളെയും അഭിനന്ധിച്ചു രംഗത്തെത്തിയിരുന്നു .

ടോപ്പ് ക്ലാസ് സ്റ്റേഡിയം എന്നാണ് ശാസ്ത്രി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത് . പുതിയ ഗ്രീൻ ഫീൽഡ് അന്തർദ്ദേശിയ നിലവരത്തിലുള്ളതാണെന്നും കൂടുതൽ ഇന്റർനാഷണൽ മത്സരങ്ങൾ ഗ്രീൻഫീൽഡ് അർഹിക്കുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു .

ഉത്സരഭരിതമായിരുന്നു മത്സരന്തരീക്ഷം നിർത്താതെ പെയ്ത മഴ പോലും കാണികളുടെ ആവേഷത്തെ കുറക്കാനായില്ല .

കാണികൾക്ക് വേണ്ടി 5 ഓവർ മത്സരം കളിക്കാൻ വരെ പ്ലേയർസ്‌ തയാറായിരുന്നുവെന്നു രവി ശാസ്ത്രി പറഞ്ഞു .

ഇന്ത്യൻ കോച്ചിന്റെ പരാമർശം തിരുവനന്തപുരത്തേക്ക് കൂടുതൽ മത്സരങ്ങൾ കൊണ്ടുവരും എന്ന പ്രതീക്ഷയിൽ ആണ് ക്രിക്കറ്റ് പ്രേമികൾ .