രണ്ടിന്നിങ്സിലും ഹാട്രിക്ക് നേടി സ്റ്റാർക്ക് 

ആഷസ് മുൻപായി പരിക്കിൽ നിന്നും തിരിച്ചെത്തി ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ ഒന്നാം സ്ഥാനത്തെത്തി മിച്ചൽ സ്റ്റാർക്ക് 

രണ്ട് മത്സരങ്ങളിൽ നിന്നും 12 ആവറേജിൽ 16 വിക്കറ്റുകളാണ്‌ സ്റ്റാർക്ക് നേടിയത്. 

ആദ്യ മത്സരത്തിൽ രണ്ടാമിന്നിംഗ്സിൽ സ്റ്റാർക്ക് 8 വിക്കറ്റ് നേടിയാണ് രണ്ടാം മത്സരത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഹാട്രിക്ക് നേടിയതിനു പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റേൺ ഓസ്ട്രേലിയക്ക് മത്സരം സമനില പിടിക്കാം എന്ന നിലയിൽ നിൽക്കുമ്പോഴാണ് സ്റ്റാർക്ക് വീണ്ടും ഹാട്രിക്ക് നേടി ന്യൂ സൗത്ത് വെയിൽസ്‌ ടീമിന് ജയം സമ്മാനിക്കുന്നത്