CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

സച്ചിന്റെ ഏറ്റവും മികച്ച പ്രകടനം

ധാക്കയിലെ ബംഗബന്ധു നാഷണൽ സ്റ്റേഡിയത്തിൽഎെ.സി.സി വിൽസ് ഇൻ്റർനാഷണൽ കപ്പിൻ്റെ ക്വാർട്ടർഫൈനൽ.സ്റ്റീ­­വ് വോയുടെ ഒാസ്ട്രേലിയയായിരുന്നു എതിരാളികൾ.ഇന്ത്യൻ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീൻ്റെ മൂന്നൂറാമത്തെ ഏകദിനമത്സരമായിരുന്നു­­ ഇത്.ഷാർജയിൽ സച്ചിൻ്റെ തല്ലുകൊണ്ട് വലഞ്ഞ ഷെയ്ൻ വോൺ പരിക്കുമൂലം ടീമിൽ ഉണ്ടായിരുന്നില്ല.ടോസ് നേടിയ സ്റ്റീവ് ഇന്ത്യയെ ബാറ്റ് ചെയ്യാൻ വിട്ടു.ആ വേദിയിൽ ചെയ്സ് ചെയ്യുന്ന ടീമുകളാണ് ജയിക്കാറുള്ളത് എന്ന വസ്തുത മൂലമായിരുന്നു ആ തീരുമാനം.ഡാമിയൻഫ്ലെമിങ്ങ്,മൈക്കൽ കാസ്പ്രോവിച്ച്,ബ്രെൻ­­ഡൻ ജൂലിയൻ എന്നീമൂന്നു ബൗളർമാർ മതി ഇന്ത്യയെ തകർക്കാൻ എന്ന കണക്കുകൂട്ടലിലായിരുന്നു സ്റ്റീവ്.സൗരവ് ഗാംഗുലിയും അസറും പുറത്തായപ്പോൾ 8/­­2 എന്ന നിലയിൽ ഇന്ത്യ പതറി.നോക്കൗട്ട് മത്സരമായിരുന്നതുകൊണ്ട് തോൽവി അനുവദിക്കാനാവില്ല.പക്ഷേ­­ അപ്പോഴാണ് സച്ചിൻ തൻ്റെ വിശ്വരൂപം പുറത്തെടുക്കുന്നത്.ആദ്യം രാഹുൽ ദ്രാവിഡുമായി(48) 140 റൺസിൻ്റെ കൂട്ടുകെട്ട്.പിന്നീട്­­ അജയ് ജഡേജ(71)യോടൊത്ത് 132 റൺസും കൂട്ടിച്ചേർത്തു.128 പന്തുകളിൽ 13 ഫോറും 3 സിക്സറുമടക്കം 141 റൺസാണ് സച്ചിൻ വാരിയത്.ഇന്ത്യ 308 എന്ന വിജയലക്ഷ്യം കംഗാരുക്കൾക്കുമുന്നി­­ൽ ഉയർത്തി.അക്കാലത്ത് ഇത് പടുകൂറ്റൻ സ്കോറാണെന്ന കാര്യം പറയേണ്ടതില്ലല്ലോ.നാഷനൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയവരെമൂന്നു മണിക്കൂർ സച്ചിൻ ആനന്ദിപ്പിച്ചു.സച്ചി­­ൻ്റെ പ്രഹരം ഏറ്റവും കൂടുതൽഏറ്റുവാങ്ങിയത് കാസ്പ്രോവിച്ചായിരുന്നു(9-0-71-3).വോണിനെ റീപ്ലേസ് ചെയ്ത ബ്രാഡ് യങ്ങ് എന്ന പാവം ഇടംകൈയ്യൻ ഒാർത്തഡോക്സ് സ്പിന്നർ എട്ടോവറിൽ 64 റണ്ണുകൾ വഴങ്ങി ! ആ മാച്ച് ‘ദ ഹിന്ദു’വിന് വേണ്ടി റിപ്പോർട്ട് ചെയ്ത ജി.വിശ്വനാഥ് എഴുതുന്നു-”പിച്ചിലെ ബൗൺസും മൂവ്മെൻ്റും ജഡ്ജ് ചെയ്യാൻ സച്ചിന് അധിക സമയം വേണ്ടിവന്നില്ല.ഒാഫ്സൈഡിലെ ഫീൽഡ് പുനഃക്രമീകരിക്കാൻ സ്റ്റീവ് വോ നിർബന്ധിതനായി.ഷോർട്ട് കവറിലും പോയൻ്റിലും കവർപോയൻ്റിലും കവറിലും ഫീൽഡർമാരെ നിർത്തിയിട്ടും സച്ചിൻ കാസ്പ്രോവിച്ചിനെ അടിച്ചുപറത്തി! കാസ്പ്രോവിച്ചിനെതിരെ­­ കളിച്ച കവർഡ്രൈവ് ആഫ്റ്റർനൂൺ സെഷനിലെ ഏറ്റവും നല്ല ഷോട്ടാണ്….”മറുപടി ബാറ്റിംഗിൽ ഒാസീസിന് നല്ല ജയപ്രതീക്ഷയുണ്ടായിരു­ന്നു.നാലുവിക്കറ്റുകൾ വീഴ്ത്തിയ സച്ചിൻ അതും തല്ലിക്കെടുത്തി.വീഴത്തിയവരിൽ സ്റ്റീവ് വോ,മൈക്കൽ ബെവൻ,ഡാമിയൻ മാർട്ടിൻ എന്നീ വമ്പൻ സ്രാവുകളും ഉൾപ്പെടും.കളി ഇന്ത്യ 44 റൺസിനു ജയിച്ചു.ഈ മത്സരത്തിലെ മാൻ ഒാഫ് ദ മാച്ച് അവാർഡ് ആർക്കുലഭിച്ചു എന്ന കാര്യം പറയേണ്ടതില്ലല്ലോ….

Loading...
Loading...