Skip to content

അക്കാര്യത്തിൽ ഞങ്ങൾ ഒരുപോലെയാണ് !! ധോണിയെ കുറിച്ച് ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്സ് മുൻ നായകൻ എം എസ് ധോണിയുടെയും തൻ്റെയും ക്യാപ്റ്റൻസിയിലെ സമാനതകൾ തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ. ഐ പി എല്ലിലെ മികച്ച ക്യാപ്റ്റന്മാരിൽ മുൻപന്തിയിൽ ഉള്ളവരാണ് ധോണിയും ഗംഭീറും. ധോണി അഞ്ച് തവണ കിരീടം നേടിയപ്പോൾ ഗംഭീർ രണ്ട് തവണ കൊൽക്കത്തയ്ക്ക് കിരീടം നേടികൊടുത്തു.

കളിക്കാർക്ക് സുരക്ഷ നൽകുന്നതിൽ താനും ധോണിയും ഒരുപോലെയാണെന്ന് ഗംഭീർ തുറന്നുപറഞ്ഞു. കളിക്കാർക്ക് കഴിവ് ഉണ്ടെന്നും കഴിവ് ഇല്ലാത്ത ആരും തന്നെ ഐ പി എല്ലിൽ എത്തുകയില്ലെന്നും അതുകൊണ്ട് തന്നെ കളിക്കാരുടെ പരാജയത്തിന് കാരണം ടീമിൽ തൻ്റെ സ്ഥാനത്തിന് സുരക്ഷയും ഉറപ്പും ലഭിക്കാത്തതാണെന്നും ഗംഭീർ പറഞ്ഞു.

സുരക്ഷ ഉറപ്പാക്കുന്ന ഡ്രസിങ് റൂം എപ്പോഴും ഹാപ്പിയായിരിക്കുമെന്നും ആ ഡ്രസിങ് റൂം പിന്നീട് വിജയം കൈവരിക്കുന്ന ഡ്രസിങ് റൂമായി മാറുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.