Skip to content

അവരെ ഉൾപെടുത്തിയത് മണ്ടത്തരം !! ഇന്ത്യൻ സെലക്ഷനിൽ അതൃപ്തി അറിയിച്ച് മുൻ ന്യൂസിലൻഡ് താരം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്. സഞ്ജുവിൻ്റെ വരവ് തന്നെയാണ് സെലക്ഷൻ്റെ പ്രധാന ഹൈലൈറ്റ്. ഇതിനിടെ ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ മണ്ടത്തരമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ന്യൂസിലൻഡ് താരം മിച്ചൽ മക്ലെനഗൻ.

കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹാൽ, ജഡേജ, അക്ഷർ പട്ടേൽ എന്നിവർ ഉൾപടെ നാല് സ്പിന്നർമാരെയാണ് ഇന്ത്യ ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് , മൊഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പേസർമാർ. എന്നാൽ ലോകകപ്പിൽ ഭൂരിഭാഗവും ഡ്രോപ്പ് ഇൻ പിച്ചുകൾ ആയതിനാൽ തന്നെ സ്പിന്നർമാർക്ക് യാതൊരു ആനുകൂല്യവും ഉണ്ടാകില്ലെന്നാണ് ന്യൂസിലൻഡ് താരം പറയുന്നത്.

തങ്ങൾ ന്യൂസിലൻഡിൽ കളിക്കുന്നത് ഇത്തരത്തിലുള്ള ഡ്രോപ്പ് ഇൻ പിച്ചുകളിൽ ആണെന്നും അവിടെ യാതൊരു സ്പിന്നും ലഭിക്കുകയില്ലെന്നും ടെന്നീസ് ബോൾ പോലെയായിരിക്കും പന്ത് പെരുമാറുകയെന്നും മക്ലെനഗൻ പറഞ്ഞു.