Skip to content

ലോക ക്രിക്കറ്റ്

ഫ്രെയിമില്‍ നോണ്‍ സ്ട്രൈക്കര്‍ ഏന്‍ഡില്‍ തിരിഞ്ഞു നോക്കാതെ ഓടിപ്പോകുന്ന ബാറ്റ്സ്മാന്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നിന്റെ ഭാഗമാണ്.ഒരു ദിവസം ,അന്ന് സംഭവിച്ച തിരുത്താന്‍ കഴിയാത്തൊരു തെറ്റ് ..ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലേക്ക് നടന്നു കയറിയ ഒരു നെയില്‍ ബിറ്റര്‍ പക്ഷെ ഒരു ദുരന്തത്തിന്‍റെ പ്രതീകമായാണ് ഓര്‍മിക്കപ്പെടുന്നത് എന്ന് മാത്രം.തലക്ക് മുകളില്‍ വന്നു കാത്തു നില്‍ക്കുകയായിരുന്ന ചോക്കെഴ്സ് എന്ന ടാഗ് സൌത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീം എടുത്തണിഞ്ഞ ദിവസം കടന്നു പോയിട്ട് 18 കൊല്ലം കഴിഞ്ഞിരിക്കുന്നു .

1999 ജൂലൈ 17 .ലോകകപ്പ് സെമിഫൈനല്‍ . എഡ്ജ് ബാസ്റ്റന്‍ മറവിയിലേക്ക് നീങ്ങുകയാണെങ്കിലും ലാന്‍സ് ക്ലൂസ്നര്‍ ആ ദിവസമെങ്ങനെ മറക്കും ?ടോസ് ജയിച്ചു സൌത്ത് ആഫ്രിക്ക ഓസ്ട്രേലിയയെ ബാറ്റ് ചെയ്യാന്‍ അയക്കുന്നു .ഷോണ്‍ പൊള്ളോക്ക് മാര്‍ക്ക് വോയുടെ ബാറ്റിന്റെ എഡ്ജ് പരിശോധിച്ച് കൊണ്ട് തന്‍റെ മാന്ത്രിക സ്പെല്‍ തുടങ്ങുന്നു.ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാള്‍ ,മൈക്കല്‍ ബെവന്‍ ക്രീസില്‍ എത്തുമ്പോള്‍ ഓസ്ട്രേലിയ തകര്‍ച്ചയുടെ വക്കില്‍ ആയിരുന്നു .

ബെവന് പരിചിതമായ സാഹചര്യം .കരിയറിലുടനീളം അയാള്‍ പൊരുതിയത് ഇത്തരം പ്രതികൂല സാഹചര്യങ്ങളോടായിരുന്നു .തകര്‍ന്നു കൊണ്ടിരുന്ന കപ്പല്‍ പതിയെ സിംഗിളുകളും ഡബിളുകളും എടുത്ത് സ്റ്റീവന്‍ വോയുടെ സഹായത്തോടെ ബെവോ കരക്കടുപ്പിച്ചു .വീണ്ടും പൊള്ളോക്ക് മടങ്ങിയെത്തുന്നു. തുടരെ രണ്ടു ദ്വാരമിടുന്നു .ഓസീസ് കപ്പല്‍ മുങ്ങുന്നു .213 എന്ന സ്കോര്‍ ഒട്ടും പോരാതെ വരുമെന്ന് ഉറപ്പിക്കാം .ട്രിക്കി ചേസിംഗ് എന്ന വാക്ക് പോലും ആരും ഉച്ചരിക്കുന്നില്ല.നാല് ദിവസം മുന്നേ ഇതേ ബൌളിംഗ് നിരക്കെതിരെ 271 റണ്‍സ് അടിച്ച ബാറ്റിംഗ് നിരയില്‍ വിശ്വാസമാണു എല്ലാവര്‍ക്കും.

ഷെയിന്‍ വോണ്‍ എന്ന മന്ത്രവാദി രംഗത്ത് വരുന്നത് വരെ മത്സരം സൌത്ത് ആഫ്രിക്കയുടെ കയ്യിലായിരുന്നു .നിമിഷ നേരം കൊണ്ട് അയാള്‍ യുദ്ധത്തിന്റെ ഗതി മാറ്റി കളഞ്ഞു ..വോണിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ഒരു പന്ത് ഹെര്‍ഷല്‍ ഗിബ്ബ്സിന്റെ കഥ കഴിച്ചു .ലെഗ് സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത പന്ത് വെട്ടിത്തിരിഞ്ഞ് ഓഫ് സ്റ്റമ്പ് ഇളക്കുമ്പോള്‍ ഗിബ്ബ്സ് വിശ്വസിക്കാനാകാതെ നിന്ന് പോയി .

വോണിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച പന്ത് .അതെറിഞ്ഞ സമയം ,സന്ദര്‍ഭം ഇതൊക്കെ കൂടെയാണു ഷെയിന്‍ വോണ്‍ എന്ന ബൌളറെ സ്പിന്നര്‍മാരിലെ മാന്ത്രികന്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണവും .ഗാരി ക്രിസ്റ്റന്‍ വീണതും അതെ പോലൊരു പന്തിലായിരുന്നു .ഡാരില്‍ കള്ളിനന്‍ പതിവ് പോലെ വോണിനു മുന്നില്‍ വട്ടം കറങ്ങി .ഒടുവില്‍ റോഡ്സും കല്ലിസും ചേര്‍ന്ന് കരകയറ്റല്‍ ജോലി തുടങ്ങുന്നു.കല്ലിസിനെ വീഴ്ത്തി വോണ്‍ കളി വീണ്ടും തിരിക്കുകയാണു

.ക്രീസിലേക്ക് ലാന്‍സ് ക്ലൂസ്നര്‍ എത്തുന്നു ,തീര്‍ത്തും അക്ഷോഭ്യനായി .അയാളുടെ ബാറ്റില്‍ നിന്നും അത് വരെ മടിച്ചു നിന്ന ബൌണ്ടറികള്‍ പറക്കാന്‍ തുടങ്ങുന്നു. വിധിനിര്‍ണായകമായ അവസാനത്തെ ഓവര്‍ .നേരിടുന്നത് ലാന്‍സ് ക്ളൂസ്നര്‍ .മത്സരത്തിലുടനീളം ക്ളൂസ്നര്‍ക്കെതിരെ ഓസ്ട്രേലിയയുടെ പ്ളാന്‍ ഓഫ് സ്റ്റമ്പിനു പുറത്ത് യോര്‍ക്കര്‍ എറിയുക എന്നതായിരുന്നു .അവസാന ഓവറില്‍ ഡാമിയന്‍ ഫ്ലെമിംഗ് ക്ര്യത്യമായി ഈ പ്ളാന്‍ നടപ്പാക്കുകയും ചെയ്തു .

ആദ്യ രണ്ടു പന്തുകളും ഓഫ് സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത ഓള്‍ മോസ്റ്റ്‌ യോര്‍ക്കറുകള്‍ ആയിരുന്നു .കണ്ണടച്ചു തുറക്കുന്നതിനു മുന്നേ ക്ളൂസ്നര്‍ രണ്ടു പന്തുകളും ബൌണ്ടറി കടത്തി . ഫീല്‍ഡര്‍മാര്‍ക്ക് അനങ്ങാനുള്ള സമയം പോലും കിട്ടിയില്ല .അപാരമായ ടൈമിംഗ് ആയിരുന്നു അയാള്‍ക്ക് .സനത് ജയസൂര്യ ,അഫ്രിദി ,സെവാഗ് എന്നീ വെടിക്കെട്ട്‌ ബാറ്റ്സ്മാന്‍മാരെ കുറെ കണ്ടിട്ടുണ്ടെങ്കിലും ആ ഒരു ലോകകപ്പില്‍ ഈ മനുഷ്യന്‍ ഒരു വിസ്മയ കാഴ്ചയായിരുന്നു.ചെറിയ,പക്ഷെ നിര്‍ണായകമായ ഒരു പിടി തകര്‍പ്പന്‍ ഇന്നിംഗ്സുകള്‍ .. അവസാന മൂന്ന്‍ പന്തുകളില്‍ ജയിക്കാന്‍ 1 റണ്‍ മാത്രം വേണം എന്നിരിക്കെ ഓസ്ട്രേലിയ പരാജയം ഉറപ്പിച്ചു .നാലാമത്തെ പന്ത് ഒരു മിസ്‌ ഹിറ്റ്‌ ആയിരുന്നു .സമ്മര്‍ദ്ദത്തില്‍ പന്ത് ഫീല്‍ഡറുടെ നേരെ അടിച്ചു ക്ളൂസ്നര്‍ ഇല്ലാത്ത റണ്ണിനു വേണ്ടി കുതിച്ചു .ഡോണാള്‍ഡ് പക്ഷെ പ്രതികരിക്കാന്‍ വൈകിപോയി.അയാള്‍ ഓടിതുടങ്ങുമ്പോഴേക്കും പന്ത് കീപ്പറുടെ കയ്യില്‍ എത്തിയിരുന്നു . .എന്ത് സംഭവിച്ചു എന്ന് തിരിഞ്ഞു പോലും നോക്കാതെ ലാന്‍സ് ക്ളൂസ്നര്‍ പവലിയനിലേക്ക് ഓടിപോയി .തന്റെ കരിയറിലെ ഏറ്റവും വലിയ തെറ്റ് സംഭവിച്ചു കഴിഞ്ഞു എന്ന് വേദനയോടെ മനസ്സിലാക്കി കൊണ്ട് തന്നെയാണ് ക്ളൂസ്നര്‍ രംഗം വിട്ടത് .തിരുത്താന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അയാള്‍ക്ക് തിരുത്താന്‍ കഴിയാത്ത ഒരു തെറ്റ് .പിന്നീടൊരിക്കലും ക്ളൂസ്നര്‍ക്ക് അതുപോലെ കളിക്കാനും കഴിഞ്ഞിട്ടില്ല .മത്സരം ടൈ ആയിരുന്നെങ്കിലും സൂപ്പര്‍ സിക്സ് പ്രകടനത്തിന്‍റെ ബലത്തില്‍ ഓസീസ് ഫൈനലിലേക്കും പിന്നെ കിരീട