Skip to content

ഞാൻ കണ്ട ഏറ്റവും മികച്ച മത്സരം

2006 ഇൽ്ട്രേലയ സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് പോകുന്നു,, പോണ്ടിങ്ങിന്റെ നേതൃത്വത്തിൽ ഗില്ലിയും, കാറ്റിച്ചും, സൈമണ്ട്സും, ലീയും ഒക്കെയുള്ള പ്രതാപികളായ ഓസ്ട്രേലിയ ഇപ്പുറത്ത് സ്മിത്തും, ഗിബ്ബ്‌സും, എബിഡിയും, കാലിസും, പൊള്ളോക്കും, എൻന്റിനിയും ഒക്കെ അടങ്ങിയ ആഫ്രിക്കയുടെ സുവർണ്ണ തലമുറ,,, കട്ടക്ക് കട്ടയ്ക്കു നിൽക്കുന്ന മത്സരങ്ങൾ 5 മാച്ച് സീരിസിൽ 2-2 നു തുല്യത പാലിച്ചത് ആ രണ്ടു ടീമിന്റെയും മികവിനുള്ള ഉദാഹരണമാണ്,,

അവസാന മത്സരം വന്നെത്തി ജയിക്കുന്നവർക്ക് പരമ്പരയും ഒരു ഫൈനലിന്റെ പ്രതീതി,, ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുത്തു,, ഗില്ലിയും, കാറ്റിച്ചും ചേർന്നുള്ള മനോഹരമായ ഓപ്പണിങ്,, ഗില്ലി പോയതിനു ശേഷം വന്നത് പോണ്ടിങ് ,, ഒരു വെടിക്കെട്ടിനുള്ള മരുന്നും ആയാണ് അയാൾ ക്രീസിൽ വന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല,,,, എന്റിനി , കാലിസ് , പൊള്ളോക്ക് തുടങ്ങിയ മഹാ പ്രതിഭകളെ പോണ്ടിങ് നിർദ്ദയം തല്ലി,, കൂട്ടത്തിൽ ഏറ്റവും അടി വാങ്ങിയത് കാലിസ് ആയിരുന്നു,, 165 റൺസാണ് അയാൾ അടിച്ചു കൂട്ടിയത് 13 ഫോറും, 9 സിക്സും ആ ഇന്നിങ്സിന്റെ ആധികാരിതയെ വിളിച്ചോതി,,

ആ മാസ്മരിക ഇന്നിങ്സിൽ ഓസിസ് പടുത്തുയർത്തിയത് 434 എന്ന കൂറ്റൻ റൺ മല,,, ഏവരും ഓസിസിന്റെ കനത്ത വിജയം പ്രതീക്ഷിച്ചായിരിക്കണം ആഫ്രിക്കയുടെ ബാറ്റിംഗ് കണ്ടത്,,,

ടിപ്പെന്നെർ ആദ്യമേ പോയപ്പോൾ തന്നെ ഓസ്സിസ്സ് ഫീൽഡിൽ അലസരായി കാണണം,, ആഫ്രിക്കയുടെ കട്ട ആരാധകർ പോലും തോൽവി തന്നെ ആയിരിക്കണം പ്രതീക്ഷിച്ചിരുന്നത്,, ടിപ്പെന്നെർ പോയതിനു ശേഷം വന്ന ഗിബ്സ് പോണ്ടിങ് നിർത്തിയടത്തു നിന്ന് തുടങ്ങുവായിരുന്നു,, ഒരുപക്ഷെ പോണ്ടിങ്ങിന്റെ ബാറ്റിംഗ് ഗിബ്ബ്സിനു പ്രചോദനം ആയി കാണണം,, പിന്നെ ക്രിക്കറ്റ് പ്രേമികൾ കണ്ടത് ഒരു വിരുന്നായിരുന്നു,, മനുഷ്യന് അസാധ്യമായ ഒന്നുമില്ലെന്ന്‌ തെളിയിക്കുകയായിരുന്നു ഗിബ്‌സ് . സ്കൂൾ കുട്ടികളെ തല്ലുന്ന ലാഘവത്തിൽ ഓസിസിന്റെ ബൗളേഴ്‌സിനെ അടിച്ചു വശം കെടുത്തി,, അതിലും ഓസിസിലെ ലെവിസ് റെക്കോർഡ് ഇട്ടു ഏറ്റവും അടി കൊണ്ട ബൗളർ എന്ന റെക്കോർഡ്,, 21 ഫോറും 7 സിക്സും സഹിതം 175 റൺസ് അടിച്ച ഗിബ്സിനെ ഒരുപക്ഷെ ചരിത്രത്തിന്റെ സുവർണ്ണ ലിപികളിൽ എഴുതി ചേർക്കേണ്ടതാണ് കാരണം അത്രത്തോളം മഹത്വം ഉണ്ട് ആ ഇന്നിങ്സിന്,, അവസാനം ബൗച്ചർ ബൗണ്ടറി പായിച്ചു വിജയ റൺ കുറിക്കുമ്പോൾ അത്ഭുതപ്പെട്ടത് ആഫ്രിക്കൻ ജനത മാത്രമായിരിക്കില്ല ഈ ക്രിക്കറ്റ് ലോകം മൊത്തമായിരിക്കും,,,, അപ്രവചനീയതയാണ് ക്രിക്കറ്റിന്റെ മനോഹരതയെങ്കിൽ,, ക്രിക്കറ്റ് കണ്ട ഏറ്റവും മനോഹരത ഈ മത്സരം ആയിരിക്കണം,, ക്രിക്കറ്റ് നിലനിൽക്കുന്നേടത്തോളം കാലം ഈ മാച്ചും ഗിബ്‌സിനെയും ലോകം മറക്കില്ല,,,,,,