Skip to content

മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില സ്ട്രോക്കുകള്‍ ചില പന്തുകള്‍

  • Articles

അവയെക്കുറിച്ചുള്ള ചിതറി കിടക്കുന്ന ഓര്‍മ്മകള്‍ കൂട്ടി വക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.2003 ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആന്‍ഡി കാഡിക്കിനെ അതിര്‍ത്തി കടത്തിയ കിടിലന്‍ ഷോട്ട് മനസ്സില്‍ പതിഞ്ഞു പോയതാണ്,പ്രത്യേകിച്ചും മത്സരത്തിന്‍റെ തലേ ദിവസം ടെണ്ടുല്‍ക്കര്‍ മറ്റേതൊരു ബാറ്റ്സ്മാനെയും പോലെ ഒരു ബാറ്റ്സ്മാന്‍ മാത്രമാണെന്ന കാഡിക്കിന്റെ ഒരു വിവാദ പ്രസ്താവനയുടെ പശ്ചാത്തലം കൂടെ ഉണ്ടായിരുന്നു .പിറ്റേ ദിവസം ടെണ്ടുല്‍ക്കര്‍ കാഡിക്കിന് വ്യക്തമായ രീതിയില്‍ മനസ്സിലാക്കി കൊടുക്കുകയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും കൂടെ ഓടുന്നവരും തമ്മിലുള്ള വ്യത്യാസം .അന്നദ്ദേഹം കളിച്ച ഷോട്ടുകളില്‍ വന്യമായ ഒരു പുള്‍ ഷോട്ട് ഓര്‍മയില്‍ സ്ഥാനം പിടിക്കുന്നത് ബൌളറുടെ മനസ്സ് വായിച്ചിട്ടെന്ന വണ്ണം ലെങ്ങ്ത് കിറുക്ര്യത്യമായി മനസ്സിലാക്കി ടെണ്ടുല്‍ക്കര്‍ ബാക്ക് ഫുട്ടിലെക്ക് മിന്നല്‍ വേഗത്തില്‍ ഇറങ്ങുന്ന കാഴ്ച കൊണ്ട് തന്നെയാണ്. ബാറ്റും പന്തും കൂട്ടിമുട്ടി കഴിഞ്ഞപ്പോള്‍ പന്തിനു ഒരേയൊരു അഭയസ്ഥാനമേ ഉണ്ടായിരുന്നുള്ളൂ ,ഗ്രൌണ്ടിനു വെളിയില്‍ ആയിരുന്നു ആ സ്ഥാനം. മറുവശത്ത് ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് വേറിട്ട്‌ നില്‍ക്കുന്നത് ഭംഗി കൊണ്ടല്ല ,ക്രിക്കറ്റ് ചരിത്രത്തില്‍ മുന്പ് ആര്‍ക്കും കഴിയാത്ത വിധം ക്രീസിന്റെ ഡെപ്ത് ഉപയോഗിച്ച് കൊണ്ട് ഒരു ബൌളറുടെ വജ്രായുധം നിര്‍വീര്യമാക്കുന്നത് കൊണ്ടാണ്.തനിക്കെതിരെ ഒരു ബൌളര്‍ക്ക് യോര്‍ക്കര്‍ പോലും സേഫ് ആയൊരു ഓപ്ഷന്‍ അല്ലെന്നുള്ള സ്ഥിതി ധോണി ഉണ്ടാക്കിയെടുത്തത് അയാളുടെ സുവര്‍ണ കാലത്തിലാണ്.പിന്നെ ഓസ്ട്രേലിയക്കെതിരെയുള്ള ഒരു ടെസ്റ്റ്‌ മത്സരത്തില്‍ മിച്ചല്‍ ജോണ്‍സന്റെ ഒരേ രീതിയിലുള്ള 3 പന്തുകള്‍ക്ക് 3 വ്യത്യസ്ത ഷോട്ടുകള്‍ ഓഫര്‍ ചെയ്യുന്ന വി.വി.എസ് ലക്ഷ്മണ്‍ ഒരു വിസ്മയകാഴ്ചയായി തുടരുന്നു ..ഇന്നും. ഓഫ് സ്റ്റമ്പിനു പുറത്തു ഓവര്‍ പിച്ച്ദ് ആയ ഒരു പന്തിനെ ആദ്യം മനോഹരമായ ഒരു കവര്‍ ഡ്രൈവ് ,പിന്നെ അതെ പന്ത് ആവര്‍ത്തിച്ചപ്പോള്‍ സുന്ദരമായ ഒരു ഫ്ലിക്ക് മിഡ് വിക്കറ്റിലൂടെ ,മൂന്നാം തവണ സ്ട്രെയിറ്റ് ബാറ്റ് പ്രസന്റ് ചെയ്തു കൈക്കുഴ ഉപയോഗിച്ച് ഒരു കിടിലന്‍ ഓണ്‍ ഡ്രൈവ്,ബൌളര്‍ക്കും സ്റ്റമ്പിനും ഇടയിലൂടെ .ഒരു ഷോട്ട് മറക്കാനാകാത്ത രീതിയില്‍ മനസ്സില്‍ പതിയുന്നത് പോലെ പലപ്പോഴും ഒരു പന്തും മനസ്സില്‍ പതിഞ്ഞു പോകാറുണ്ട് . ഷെയിന്‍ വോണിന്‍റെ നൂറ്റാണ്ടിന്‍റെ പന്ത് പോലെ മനസ്സില്‍ സ്ഥാനം പിടിച്ച ഒരു പന്തുണ്ട്.1999 ലോകകപ്പ് .ഓസ്ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുന്നു.ഈ മത്സരത്തിനു മുന്നേ മഗ്രാത്ത് നടത്തിയ ഒരു പബ്ലിക് സ്റ്റേറ്റ്മെന്‍റ് തന്നെയാണ് ഈ പന്തിന്‍റെ പ്രാധാന്യം കൂട്ടിയത്.ബ്രയാന്‍ ലാറയുടെ വിക്കറ്റ് താനെടുക്കുമെന്നും 5 വിക്കറ്റ് നേട്ടം സ്വന്തമാക്കും എന്നും ടൂര്‍ണമെന്റില്‍ അത് വരെ കാര്യമായ ഫോമില്‍ അല്ലാതിരുന്ന മഗ്രാത്ത് പരസ്യമായി പറഞ്ഞത് എല്ലാവരെയും വിസ്മയിപ്പിച്ചു…എട്ടാമത്തെ ഓവറിലെ രണ്ടാമത്തെ പന്ത്.ക്രീസില്‍ ഇപ്പോള്‍ ട്രിനിഡാഡിന്റെ രാജകുമാരന്‍,ബ്രയാന്‍ ചാള്‍സ് ലാറ .പന്തുമായി മഗ്രാത്ത് .മിഡില്‍ സ്റ്റമ്പില്‍ പിച്ചു ചെയ്യുന്ന പന്ത്.ലാറ ബാക്ക് ഫുട്ടില്‍ സ്ട്രെയിറ്റ് ബാറ്റ് പ്രസന്റ് ചെയ്യുന്നു. ക്ലീന്‍ ആയൊരു ഡിഫന്‍സീവ് സ്ട്രോക്ക് എന്ന് തോന്നിപ്പിച്ചപ്പോള്‍ അതാ പന്ത് ചെറുതായി വഴുതി മാറി ഓഫ് സ്റ്റമ്പ് തെറിപ്പിക്കുന്നു.മനോഹരമായ കാഴ്ചയായിരുന്നു അത്.1992 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടുന്നു.പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍. പതിവിനു വിപരീതമായി ക്രീസില്‍ ഓള്‍ റൌണ്ടര്‍ ഇയാന്‍ ബോതം .ബോതം ക്ലിക്ക് ആയാല്‍ മത്സരവും കൊണ്ടയാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഓടിപോകും എന്ന കാര്യത്തില്‍ സംശയം ആര്‍ക്കും ഉണ്ടായിരുന്നില്ല.പന്ത് വസിം അക്രമിന്റെ കയ്യില്‍ എത്തുന്നു. ഓഫ് സ്റ്റമ്പില്‍ പിച്ച് ചെയ്തതിനു ശേഷം പുറത്തേക്കു മൂവ് ചെയ്ത പന്ത് ,ബോതം ബീറ്റണ്‍ ആകുന്നു.ശക്തമായ അപ്പീല്‍ അമ്പയര്‍ ഔട്ട്‌ കൊടുക്കുന്നു. തീരുമാനത്തില്‍ വിസമ്മതിച്ചു പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് ബോതം പുറത്തേക്ക്. നിര്‍ണായകമായ ബ്രേക്ക് ത്രൂ..താന്‍ ആ പന്ത് നിക്ക് ചെയ്തിരുന്നില്ല എന്ന് തന്നെയാണ് ഇന്നും ബോതം പറയുന്നത്.ആ പന്തും ചരിത്രത്തിലേക്ക് തന്നെ യാത്രയായി .ബോള്‍ ഓഫ് ദ സെഞ്ച്വറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പന്ത് വിരിഞ്ഞത് ഷെയിന്‍ വോണിന്‍റെ കൈ വിരലുകളില്‍ ആയിരുന്നു.1993 ആഷസ് ,ലെഗ് സ്പിന്‍ എന്ന ആര്‍ട്ട് പുനരുജ്ജീവിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പന്ത്.വലതു കയ്യന്‍ ബാറ്റ്സ്മാന്‍ ആയ മൈക്ക് ഗാറ്റിംഗിന്‍റെ ലെഗ് സ്റ്റമ്പിനു പുറത്തു പതിച്ച ലെഗ് ബ്രേക്ക് ,ഗാറ്റിംഗ് പതിവ് പോലെ ഇടതു കാലും ബാറ്റും പന്ത് പിച്ച് ചെയ്യുന്ന ദിശയിലേക്ക് വച്ച് ഒരു ഡിഫന്‍സീവ് ഷോട്ട് കളിച്ചു.,എല്‍.ബി.ഡബ