Skip to content

ആ ബാറ്റു ചലിക്കുമ്പോളെല്ലാം ചരിത്രം വഴി മാറിയിട്ടുണ്ട്..

175 എന്ന അത്ഭുതത്തില്‍ ലോകകപ്പ് പിടിച്ചെടുത്തപ്പോള്‍ , നാലു സിക്സറുകളില്‍ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചപ്പോള്‍ കപിലെന്ന കരുത്തനായ ബാറ്റസ്മാന്‍ നമ്മളെ അത്ഭുത ലോകത്തിലെത്തിച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ അയാളുടെ സ്വപ്നങളായിരുന്നു .

ബാറ്റിങ്ങിനെ അയാള്‍ തമാശയായി കണ്ടിരുന്നില്ലെങ്കിലെന്ന് നാം ഇന്നും മോഹിക്കാറുണ്ട്….
കാഴ്ചകളില്‍ കപിലെന്‍റെ ബാറ്റ് എന്നെയെത്തിക്കുക 1992 ലെ കേപ് ടൗണ്‍ ടെസ്റ്റിലേക്കാണ്. ഡൊണാള്‍ഡിന്‍റെ വെളളിടി ഇന്ത്യന്‍ ബാറ്റിങ് നിരയെ കരിയിച്ചു കളഞ്ഞ രണ്ടാം ഇന്നിങ്സ് …
31/6 . .. പ്രതീക്ഷകള്‍ അസ്തമയ സൂര്യനെ പ്രാപിച്ചിരിക്കുന്നു.. ഇന്നിങ്സ് തോല്‍വിക്ക് മിനിറ്റുകള്‍ ബാക്കി നില്‍ക്കുന്നു….
കപിലിന്‍റെ ബാറ്റ് മെല്ലെ ചലിച്ചു തുടങ്ങുന്നു.

മറുവശത്ത് കാഴ്ചകാര്‍ മാറി കൊണ്ടിരിക്കുന്നു…. അയാളുടെ മുഖത്ത് പരിഭവം തെല്ലുമില്ല…. നിശ്ചയദാര്‍ഡ്യത്തിന്‍റെ വെളളി വെളിച്ചം മാത്രം…
വന്യതയുടെ നിശ്ചയ ദാര്‍ഡ്യത്തിന്‍റെ പ്രതീക്ഷകളെഴുതുന്ന കവിത അയാള്‍ രചിച്ചു കൊണ്ടിരുന്നു….

184 പന്തില്‍ 129…. 215 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍…155 റണ്‍സ് വിജയ ലക്ഷ്യം……
സൗത്താഫ്രിക്ക അതനായാസം നേടി…..
പരാജിതമായൊരിന്നിങ്സ് വാഴ്ത്തി പാടപെട്ടില്ല…
എങ്കിലും മനസ്സില്‍ സന്തോഷമായിരുന്നു…. കളി കാണുന്നത് വിജയം മാത്രം തേടിയല്ലല്ലോ…..