Skip to content

ഇന്ത്യൻ ടീമിന്റെ മുഖഛായ മാറ്റിയ ക്യാപ്റ്റൻ

കൊൽക്കത്തയുടെ രാജകുമാരൻ – എന്നും വിമര്ശമങ്ങളുടെയും വിവാദങ്ങളുടെയും കൂട്ടുകാരൻ ആയിരുന്നു സൗരവ് ഗാംഗുലി
1992 ഇൽ ഇന്ത്യൻ ടീമിൽ വന്നപ്പോൾ തന്നെ തലക്കനം ഉള്ളവൻ ആരെയും വകവെക്കാത്തവൻ അങ്ങനെ പലതും അക്കാലത്തു ഗാവസ്‌കർ 12th മാന് ആയ ഗാംഗുലിയോടെ ഗ്രൗണ്ടിൽ വെള്ളം കൊണ്ടുപോകാൻ പറഞ്ഞപ്പോൾ ഞാൻ വെള്ളം കൊടുക്കാൻ വന്നത് അല്ല കളിയ്ക്കാൻ വന്നതാണ് എന്നായിരുന്നു ഗാംഗുലിയുടെ മറുപടി അതുനുശേഷം ടീമിൽനിന്നും പുറത്തായ ഗാംഗുലി 1996 ലെ ഇംഗ്ലണ്ട് ടൂറിനു ടീമിൽ തിരിച്ചെത്തി
അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി അടിച്ച ഗാംഗുലി തൊട്ടടുത്ത മത്സത്തിലും സെഞ്ച്വറി അടിച്ചു അരങ്ങേറ്റം ആഘോഷമാക്കി..

അസ്‌ഹറുദിന്റെ നേതൃത്വത്തിൽ ധരാളം മത്സരങ്ങൾ കളിച്ചിട്ടുണ്ടങ്കിലും വിജയശരാശരി കുറവായിരുന്നു പലപ്പോഴും വ്യക്തിഗത മികവുകളിൽ അതിഷ്ഠിതം ആയിരുന്നു കൂടുതൽ വിജയങ്ങളും അങ്ങനെ ഉള്ള ടീമിനെ കൂട്ടായ്മയിൽ എങ്ങനെ വിജയത്തിൽ എത്താം എന്ന് കാണിച്ചത് ദാദ ആയിരുന്നു …

ബൗളിംഗ്, ബാറ്റിംഗ് , ഫീൽഡിങ് മികവുകൾ കൂടിച്ചേർന്നു ടീം വിജയത്തിൽ എത്തുന്നത് അക്കാലത്തു നമ്മൾ കണ്ടു അതുനു ഒരു ഉദാഹരണം ആയിരുന്നു 2003 വേൾഡ് കപ്പ് .. സ്വന്തം ജീവൻ കളഞ്ഞും ടീമിനെ വിജയിപ്പിക്കാൻ തയ്യാറുള്ള വിരു, യുവരാജ്, ഹർഭജൻ, സഹീർ, ഗംബീർ ect എന്നീ പിന്ഗാമികൾക്കു വേണ്ടി നല്ലരു ടീം ഒരുക്കിയിരുന്നു ..
ഗാംഗുലി ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റടുക്കുന്പോൾ നാട്ടിലെ പുലികൾ ഇന്ത്യക്കു പുറത്തു കടലാസ് പുലി എന്നായിരുന്നു അറിയപെട്ടിനിന്നത്.. അതെല്ലാം പൊളിച്ചു അടുക്കി ഇന്ത്യൻ ടീം വിദേശത്തും വിജയഗാഥ രചിച്ചു.. പലപ്പോഴും എല്ലാ മത്സരങ്ങളും ജയിച്ചു ഫൈനൽ ചെന്ന് തോൽക്കുന്നത് ഗാംഗുലിക്ക് പലപ്പോഴും തലവേദന ആയിട്ടുണ്ട്
മുംബൈ വാങ്കഡെയില്‍ ഇന്ത്യയെ തോല്‍പിച്ച ശേഷം ഇംഗ്ലണ്ടിന്റെ തന്നെ ഫ്‌ലിന്റോഴ് ജഴ്‌സി ഊരി ചുഴറ്റിയിരുന്നു. ഇതിന് പകരമായാണ് ലോര്‍ഡ്‌സിന്റെ മൈതാനിയില്‍ ഗാംഗുലി ജഴ്‌സി ഊരിയത്.

മാന്യന്മാരുടെ കളിയായ ക്രിക്കറ്റിന് ചേരുന്നതല്ല ഗാംഗുലിയുടെ പെരുമാറ്റം എന്ന് അന്ന് തന്നെ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. എന്നൽ വിമർശന ങ്ങൾക്ക് തക്കതായ മറുപടി നൽകി യിരുന്ന ആൾ ആയിരുന്നു ദാദാ…
മധ്യനിര ബാറ്മാനായി ടീമിൽ വന്ന വിരേന്ദ്ര സെഹവാഗ്‌നെ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആകിയതിന്റെ ക്രെഡിറ്റ് ഗാംഗുലിക്ക് ഉള്ളതാണ് .. വിരു പറഞ്ഞത് എങ്ങനെ “ദാദ എനിക്കുവേണ്ടി ഓപ്പണർ സ്ഥാനം തെജിക്കുവായിരുന്നു അതാണ് നിങ്ങൾ കാണുന്ന ഞാൻ ”
അതുപോലെ ധോണി ടീമിന്റെ നിര്ണായകഘടകം ആയതും ഗാംഗുലിയുടെ തീരുമാനത്തിൽ ആയിരുന്നു ആദ്യ മത്സരങ്ങളിൽ മധ്യനിരയിൽ ബാറ്റ് ചെയ്തിരുന്ന ധോണിയെ മൂന്നാമത് ഇറക്കി അതിൽ 148 റൺസ് ആണ് നേടിയത് ..

തുടർച്ചയായ വിജയങ്ങളുമായി ഇന്ത്യയിൽ വന്ന ഓസ്ട്രലിയൻ അശ്വമേധത്തെ പിടിച്ചു കെട്ടിയതു ഗാംഗുലിയും കൂട്ടരും ആയിരുന്നു
ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ ഏറ്റവും വലിയ നേട്ടം 2003 ലോകകപ്പ് ഫൈനൽ എത്തിയതാണ് , ഫൈനലിൽ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ്ങിന് അയച്ച തീരുമാനം വളരെ അധികം വിമർശനങ്ങൾ നേരിട്ടിരുന്നു. ശക്തരായ ഓസ്‌ട്രേലിയൻ നിരയെ പിടിച്ചുനിർത്താൻ ഇന്ത്യക്കു കഴില്ലെന്നും,അതിനാൽ രാവിലത്തെ പിച്ചിലെ ഈർപ്പം മുതലാക്കാൻ ഇന്ത്യൻ സ്വിങ് ബൗളേഴ്‌സിന് കഴിയും എന്നവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയെ ഓസ്ട്രേലിയ തകർത്തു വിട്ടു..

2005 ഇൽ മോശം ഫോമിൽ ആയ ഗാംഗുലി പുറത്തു പോകുകയും 2007 തിരിച്ചുവരികയും സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മത്സരത്തിലെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു ആ കലണ്ടർ വര്ഷം 1000 റൺസ് തികക്കുകയും ചെയ്തു.
1999 ലെ ശ്രീലങ്ങ്കക്കു എതിരെ നേടിയ 183 റൺസ് ഉൾപ്പെടെ 22 സെഞ്ചുറികൾ ഉണ്ട് ഗാംഗുലിയുടെ ലിസ്റ്റിൽ.
ഏകദിനത്തിൽ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത റെക്കോർഡ് സച്ചിനും ഗാംഗുലിയുടേം പേരിൽ ആണ് അതുപോലെ ലോകകപ്പിലെ ഏറ്റവും വലിയ ബാറ്റിംഗ് കൂട്ടുകെട്ട് ദ്രാവിഡിനൊപ്പം ആണ്.

1997 മുതൽ 2007 വരെയുള്ള കാലയളവിൽ ഗാംഗുലി നേടിയ 11091 റൺസ് ഇക്കാലയളവിൽ സാക്ഷാൽ സച്ചിൻ നേടിയ റണ്സിലും (10511) കൂടുതൽ ആണ്
ഏകദിനത്തിൽ ഓസ്‌ട്രേലിയക്കു എതിരെ ഓസ്‌ട്രേലിയയിൽ ആദ്യമായി സെഞ്ച്വറി അടിച്ചതും തുടർച്ചയായ ഏകദിനത്തിൽ നാലു മാൻ ഓഫ് ദി മാച്ച് അവാർഡ് കിട്ടിയതും ഗാംഗുലിയുടെ പേരിൽ ആണ്

146 മത്സരങ്ങൾ ഇന്ത്യയെ നയിച്ച ഗാംഗുലി 76 എണ്ണം ഇന്ത്യ ജയിച്ചു ..
കോഴ വിവാദത്തിൽ പെട്ട ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കാൻ തലക്കനവും തന്റേടവും ഉള്ള ഈ രാജകുമാരനു കഴിഞ്ഞു …